Quantcast

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജൂലൈ ഒന്ന് മുതൽ ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണം

ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും

MediaOne Logo

Web Desk

  • Published:

    22 Jun 2024 1:40 PM GMT

In Saudi Arabia, the salaries of domestic workers must be transferred through digital wallets from July 1
X

റിയാദ്: സൗദിയിൽ പുതുതായി എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി പണമായി നൽകാനാവില്ല. ജൂലൈ ഒന്ന് മുതൽ ശമ്പളം ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണമെന്നാണ് നിർദേശം. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഹൌസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാവുക. ജൂലൈ ഒന്ന് മുതൽ സൗദിയിൽ എത്തുന്ന തൊഴിലാളികൾക്ക് ഇനി മുതൽ ശമ്പളം പണമായി നൽകാൻ പാടില്ല. ബാങ്ക് അക്കൗണ്ടുകൾ വഴിയോ, ഡിജിറ്റൽ വാലറ്റുകളിലൂടെയോ ശമ്പളം നൽകാവുന്നതാണ്. നിലവിൽ അംഗീകൃത ഡിജിറ്റൽ വാലറ്റ് സൗകര്യം ലഭിക്കുന്ന നിരവധി ആപ്പുക്കുകൾ രാജ്യത്ത് ലഭ്യമാണ്.

ആപ്പിലെ സാലറി ഐക്കൺ ഓപ്ഷൻ വഴിയാണ് ശമ്പളം നൽകേണ്ടത്. തൊഴിലാളികൾക്ക് മുൻകൂർ ശമ്പളം കൈമാറാനും , അഡ്വാൻസ് പേയ്‌മെന്റ് നൽകാനും ഇത്തരം അപ്പുകളോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരിക്കണം.തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിൻടെ ഭാഗമായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികൾ മെച്ചപ്പെടുത്തുന്നതിനും, തൊഴിൽ പരാതികൾ പരിഹരിക്കുന്നതിനുമായി മുസാനിദ് പ്ലാറ്റ്‌ഫോം സംവിധാനവും നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.

TAGS :

Next Story