Quantcast

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചത് പ്രാബല്യത്തിൽ

മാസ്‌ക്കും തവക്കൽനയും ഒഴിവാക്കി സ്ഥാപനങ്ങളും ഓഫീസുകളും

MediaOne Logo

Web Desk

  • Published:

    14 Jun 2022 6:05 PM GMT

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചത് പ്രാബല്യത്തിൽ
X

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കിയ നടപടി പൊതുമേഖലാ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രാബല്യത്തിലായി. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കികൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഓഫീസുകളിലുമുൾപ്പെടെ നിലവിൽ വന്നത്. വാണിജ്യ സ്വകാര്യ സ്ഥാപനങ്ങളും നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി. മാസ്‌ക്കും തവക്കൽന പരിശോധനയും ശരീരോഷ്മാവ് പരിശോധനയും സാമൂഹിക അകലവും ഉൾപ്പെടെയുള്ള മുഴുവൻ കോവിഡ് പ്രോട്ടോകോളുകളും ഇതോടെ ഇല്ലാതായി.

ഓഫീസുകളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ഫിംഗർപ്രിന്റ് ഉപകരണങ്ങളുടെ പ്രവർത്തനവും ആരംഭിച്ചു. സർക്കാർ പൊതുസേവനത്തിനുള്ള ഇലക്ട്രോണിക് ഉപരകണങ്ങളും ഇനി മുതൽ പ്രവർത്തിച്ചു തുടങ്ങും. അബ്ഷിർ മെഷീനിലെ ഫിംഗർപ്രിന്റ് സേവനവും ബാങ്കുകളിലെയും മറ്റും അന്വേഷണ ഉപകരണങ്ങളും പ്രവർത്തനക്ഷമാകും. ഇതിനിടെ രാജ്യത്ത് ഇന്നും 1152 പേർക്ക് കോവിഡ് പുതുതായി റിപ്പോർട്ട് ചെയ്തു.



TAGS :

Next Story