സൗദിയിൽ ഇന്ന് 4608 പേർക്ക് കോവിഡ്; 4622 പേർക്ക് രോഗമുക്തി
142,000ത്തിലധികം പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്
സൗദി അറേബ്യയിൽ ഇന്ന് 4608 പേർക്ക് കോവിഡ് രോഗബാധ, 4622 പേർക്ക് രോഗമുക്തി. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മുക്തിയാണ് മുന്നിട്ട് നിൽക്കുന്നത്. മുഴുവൻ നഗരങ്ങളിലും പുതിയ കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
142,000ത്തിലധികം പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. റിയാദിൽ 1200 ൽ താഴെയായാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ 670, ദമ്മാമിൽ 228, മക്കയിൽ 227, ജിസാൻ 173, മദീന 155 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മറ്റു നഗരങ്ങളിലെല്ലാം 100 ൽ താഴെയായാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞ് 44,139 ലെത്തി. ഇതിൽ 637 പേരാണ് അത്യാഹിത വിഭാഗത്തിലുള്ളത്. രാജ്യത്തൊട്ടാകെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
In Saudi Arabia today, 4608 people have been diagnosed with Covid disease and 4622 have been cured
Adjust Story Font
16