Quantcast

സൗദിയിൽ കോവിഡ് ബാധ കുറയുന്നു; ഇന്ന് 3,861 പേർക്ക് രോഗം

14 പേർ മാത്രമേ ഇന്ന് ഗുരുതരാവസ്ഥയിലെത്തിയിട്ടുള്ളൂ

MediaOne Logo

Web Desk

  • Updated:

    2022-02-01 16:01:18.0

Published:

1 Feb 2022 3:55 PM GMT

സൗദിയിൽ കോവിഡ് ബാധ കുറയുന്നു; ഇന്ന് 3,861 പേർക്ക് രോഗം
X

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് കേസുകൾ കുറഞ്ഞ് വീണ്ടും നാലായിരത്തിനും താഴെയെത്തി. ഇന്ന് 3,861 പേർക്കാണ് രോഗം ബാധിച്ചത്. ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തുന്നത്. പ്രധാന നഗരങ്ങളിലെല്ലാം പ്രതിദിന കേസുകളിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 4200നും മുകളിലെത്തിയിരുന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് വീണ്ടും കുറഞ്ഞത്. 4377 രോഗമുക്തി ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്യാസന്ന നിലയിലെത്തുന്നവരുടെ എണ്ണത്തിലും ഇന്നലെ മുതൽ കുറവാണ് കണ്ട് വരുന്നത്. 14 പേർ മാത്രമേ ഇന്ന് ഗുരുതരാവസ്ഥയിലെത്തിയിട്ടുള്ളൂ. ഇതുൾപ്പെടെ ചികിത്സയിലുള്ളവരുടെ എണ്ണം 37,454 ആയി കുറഞ്ഞു.

രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ മാസം 18 നായിരുന്നു. ആറായിരത്തിനടുത്ത് പേർക്ക് അന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ അതിന് ശേഷം കേസുകൾ കുറഞ്ഞ് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം മരണ സംഖ്യയിൽ നേരിയ വർധനവുണ്ടായെങ്കിലും ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് കുറഞ്ഞ് വരുന്നതായും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

In Saudi Arabia today, the number of Covid cases has dropped to less than 4,000. Today, 3,861 people are infected.

TAGS :

Next Story