Quantcast

സൗദിയിൽ കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷനിൽ വലിയ വർധന

ഒന്നര വർഷത്തിനിടെ 68 ശതമാനം വർധന

MediaOne Logo

Web Desk

  • Published:

    17 Nov 2024 5:23 PM GMT

Saudi Arabia has granted premium residence to more than 1200 foreign investors
X

ദമ്മാം: സൗദിയിൽ കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷനിൽ വലിയ വർധന രേഖപ്പെടുത്തി. പുതിയ കമ്പനി നിയമം പ്രാബല്യത്തിലായത് മുതൽ 68 ശതമാനത്തിൻറെ വർധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപം വർധിച്ചതും നിക്ഷേപ സാധ്യതകൾ ഉദാരമാക്കിയതും കമ്പനികളുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കി.

സൗദിയിൽ പുതിയ കമ്പനി നിയമം പ്രാബല്യത്തിലായത് മുതൽ വാണിജ്യ രജിസ്‌ട്രേഷനിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളാണ് സൂചിപ്പിക്കുന്നത്. 2023 ജനുവരിയിൽ നിലവിൽ വന്ന കമ്പനി നിയമത്തിന് ശേഷം വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 68 ശതമാനം തോതിൽ വർധിച്ചു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 230,762 വാണിജ്യ രജിസ്‌ട്രേഷനുകളായിരുന്നിടത്തു നിന്നും 2024 മൂന്നാം പാദത്തിന്റെ അവസാനത്തോടെ 389,413 ആയി ഉയർന്നു. എല്ലാതരം കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചതും വിദേശ നിക്ഷേപ അവസരം വർധിപ്പിച്ചതും കമ്പനികളുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കി.

TAGS :

Next Story