സൗദിയുടെ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്
സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്
സൗദി അറേബ്യയില്‍ വിദേശ നിക്ഷേപത്തില്‍ ഈ വര്‍ഷവും വര്‍ധനവ് രേഖപ്പെടുത്തി. പതിനൊന്ന് ശതമാനത്തിന്‍റെ വര്‍ധനവാണ് ആദ്യ മൂന്ന് മാസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപം 2.12 ട്രില്യണായി ഉയര്‍ന്നു.
സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപം ഈ വര്‍ഷം ആദ്യ പാദം പിന്നിടുമ്പോള്‍ 11.3 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. 673 കോടി റിയാലിന്‍റെ നിക്ഷേപമാണ് ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 605 കോടി റിയാലായിരുന്നു. ഇതോടെ രാജ്യത്തെ ആകെ വിദേശ നിക്ഷപം 2.128 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 250.75 ബില്യണ്‍ റിയാലാണ് വര്‍ധനവുണ്ടായത്. വിദേശ നിക്ഷേപത്തിന്‍റെ 42.9 ശതമാനം നേരിട്ടുള്ള നിക്ഷേപവും 32.9 ശതമാനം പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുമാണ്. ബാക്കിയുള്ള 24.2 ശതമാനം മറ്റു ഇതര നിക്ഷേപ ഇനത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് തുടരുകയാണ്. ഇത് രാജ്യത്തെ സമ്പത് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസ്യതയാണ് പ്രകടമാക്കുന്നത്.
Adjust Story Font
16