സൗദിയുടെ ജി.ഡി.പിയില്‍ വര്‍ധനവ്; ഈ വര്‍ഷം രണ്ടാം പാദത്തില്‍ 1.1ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
എണ്ണയിതര ഉൽപന്നങ്ങളുടെ വരുമാനത്തിലാണ് വളർച്ച രേഖപ്പെടുത്തിയത്
ദമ്മാം: സൗദിയുടെ ആഭ്യന്തര ഉൽപാദനത്തിൽ വർധനവ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 1.1 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. സൗദി സർക്കാറാണ് റിപ്പോർട്ട് പുറത്തിറക്കിയത്. എണ്ണയിതര ഉൽപന്നങ്ങളുടെ വരുമാനത്തിലാണ് വളർച്ച രേഖപ്പെടുത്തിയത്.
എകദേശം 5.5 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. എന്നാൽ എണ്ണ വരുമാനത്തിൽ 4.2 ശതമാനത്തിന്റെ കുറവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. ഉൽപാദനം വെട്ടികുറച്ചതും ആഗോള എണ്ണവിലയിൽ ഉണ്ടായ ചാഞ്ചാട്ടവുമാണ് ഇടിവിന് ഇടയാക്കിയത്. കഴിഞ്ഞ വർഷം 8.7 ശതമാനം സാമ്പത്തിക വളർച്ച നേടിയ സൗദിയാണ് ജി-20 രാജ്യങ്ങളിൽ ഏറ്റവും മുന്നിലെത്തിയത്.
Next Story
Adjust Story Font
16