Quantcast

സൗദിയില്‍ സ്വദേശി തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ്

സ്വകാര്യ മേഖലയില്‍ സ്വദേശി പങ്കാളിത്തം വര്‍ധിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-29 18:36:14.0

Published:

29 Dec 2022 5:26 PM GMT

Severe unemployment awaits India; Reuters survey,bjp government,youth unemployment,latest news
X

ദമ്മാം: സൗദിയില്‍ സ്വദേശികള്‍ക്കിടിയിലെ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം മൂന്നാം പാദത്തിലവസാനിച്ച കണക്കുകളിലാണ് വര്‍ധനവുണ്ടായത്. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഇത്തവണയും വര്‍ധനവ് രേഖപ്പെടുത്തി.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 9.9 ശതമാനമായി ഉയര്‍ന്നു. ഇത് രണ്ടാം പാദത്തെ അപേക്ഷിച്ച് ദശാംശം രണ്ട് ശതമാനം അധികമാണ്. എന്നാല്‍ ജനസംഖ്യാനുപാതിക കണക്കില്‍ നിലവിലെ നിരക്കായ 5.8 ശതമാനം ഇത്തവണയും നിലനിര്‍ത്തി. ഇതോടെ തൊഴില്‍ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തനുപാതം 52.5 ആയി. മൂന്നാം പാദത്തില്‍ വനിതകളുടെ പങ്കാളിത്തത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 1.4 ശതമാനം വര്‍ധിച്ച് 37 ശതമാനമായി ഉയര്‍ന്നു. ജനറല്‍ അതോറിറ്റി ഓഫ് ലേബര്‍ ഫോഴ്‌സാണ് റിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്.

TAGS :

Next Story