സൗദിയിൽ ഗാര്‍ഹിക ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന; അഞ്ച് വര്‍ഷത്തിനിടെ എത്തിയത് 12 ലക്ഷം പേർ
പുരുഷ തൊഴിലാളികളാണ് കൂടുതലായി രാജ്യത്തേക്ക് എത്തിയത്.
ദമ്മാം: സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 11,90,000 ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തേക്ക് പുതുതായി എത്തി. ഇതോടെ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 36 ലക്ഷം കടന്നു. ഇത് മൊത്തം തൊഴിലാളികളുടെ 36 ശതമാനം വരും.
പുരുഷ തൊഴിലാളികളാണ് കൂടുതലായി രാജ്യത്തേക്ക് എത്തിയത്. 9,57,000 പേര്‍. 2,33,000 സ്ത്രീ ജീവനക്കാരും ഇക്കാലയളവില്‍ സൗദി തൊഴില്‍ വിപണിയുടെ ഭാഗമായി. നിലവിലെ ഗാര്‍ഹിക ജീവനക്കാരില്‍ കൂടുതല്‍ പേരും പുരുഷന്‍മാരാണ്. 26,30,000 പേര്‍. വനിതാ തൊഴിലാളികളുടെ എണ്ണം 9,72,000മായും ഉയര്‍ന്നു.
സൗദി ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങളും വേതന വര്‍ധനവും കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതിന് ശേഷമവും പുരുഷ ഗാര്‍ഹിക ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവാണ് അനുഭവപ്പെട്ടത്.
Adjust Story Font
16