സൗദിയിൽ ട്രാഫിക് അപകടങ്ങളിൽ വർധന; അപകട മരണങ്ങൾ കുറഞ്ഞു
2021നെ അപേക്ഷിച്ച് 2022ൽ വാഹനപകടങ്ങൾ 28 ശതമാനം വർധിച്ചു.
ജിദ്ദ: സൗദിയിൽ വാഹനEപകടങ്ങളിൽ വൻ വർധന. കഴിഞ്ഞ വർഷം രാജ്യത്ത് 18 ലക്ഷം അപകടങ്ങൾ നടന്നു. എന്നാൽ അപകടങ്ങളിൽ മരണവും ഗുരുതര പരിക്കുകളുടേയും എണ്ണം തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു.
2021നെ അപേക്ഷിച്ച് 2022ൽ വാഹനപകടങ്ങൾ 28 ശതമാനം വർധിച്ചു. 2021ൽ 14 ലക്ഷം വാഹനാപകടങ്ങളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇതിൽ നാല് ലക്ഷത്തിന്റെ വർധനയുണ്ടായി. വാഹനാപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 2022ൽ 2.7 ശതമാനമാണ് കുറഞ്ഞത്.
കഴിഞ്ഞ വർഷം 24000 പേർക്കാണ് പരിക്കേറ്റത്. 2022ൽ ഉണ്ടായ ഗുരുതര അപകടങ്ങളുടെ എണ്ണവും 6.8 ശതമാനം കുറഞ്ഞിട്ടുണ്ട്. 2021ൽ 18,000 ഗുരുതര അപകടങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ 2022ൽ ഇത് 17,000 ആയി കുറഞ്ഞു.
2021 ൽ 4,600 പേരായിരുന്നു രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വാഹനപകടങ്ങളിൽ മരണപ്പെട്ടത്. എന്നാൽ 2022ൽ ഇത് 4,500 ആയി കുറഞ്ഞു. ട്രാഫിക് സുരക്ഷ വിഭാഗമാണ് കണക്കുകൾ പുറത്തുവിട്ടത്.
Adjust Story Font
16