Quantcast

ഇന്ത്യയും സൗദിയും ഹജ്ജ് കരാറിൽ ഒപ്പുവെച്ചു; 1,75,000 പേർ ഇത്തവണ ഹജ്ജിനെത്തും

ജിദ്ദയിൽ നടക്കുന്ന ഹജ്ജ് ഉച്ചകോടിയിലാണ് കരാറിൽ ഒപ്പുവെച്ചത്

MediaOne Logo

Web Desk

  • Published:

    13 Jan 2025 1:32 PM GMT

ഇന്ത്യയും സൗദിയും ഹജ്ജ് കരാറിൽ ഒപ്പുവെച്ചു; 1,75,000 പേർ ഇത്തവണ ഹജ്ജിനെത്തും
X

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മിൽ ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവച്ചു. 1,75,025 പേർക്കാണ് ഇന്ത്യയിൽ നിന്നു ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് ഉച്ചകോടിയിലാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ-റബിയയുമായാണ് കരാറിൽ ഒപ്പുവച്ചത്. അധിക ക്വോട്ടയ്ക്ക് ഇത്തവണ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞ വർഷത്തെ ക്വോട്ട തന്നെ നിലനിർത്തുകയായിരുന്നു.

ഈ വർഷം അനുവദിക്കുന്ന ആകെ ക്വോട്ടയിൽ 70 ശതമാനം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായി വീതിക്കും. കഴിഞ്ഞ വർഷം 80:20 എന്ന അനുപാതത്തിലായിരുന്നു ക്വോട്ട അനുവദിച്ചത്. ഇന്ത്യക്കാർക്കുള്ള ഹജ്ജ് വിമാന സർവിസുകളെക്കുറിച്ചും, തീർഥാടനവുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളിൽ സൗദി ഹജ്ജ് ഉംറ മന്ത്രിയുമായി ചർച്ച നടത്തും. ഇന്ന് ആരംഭിച്ച ഹജ്ജ് ഉച്ചകോടി ജനുവരി 16 വരെ നീണ്ടുനിൽക്കും.

TAGS :

Next Story