Quantcast

ബഹുസ്വരതയെ ഊട്ടിയുറപ്പിക്കാനായാൽ‌ ഇന്ത്യയെ വീണ്ടെടുക്കാം: ഐസിഎഫ്‌

MediaOne Logo

Web Desk

  • Published:

    20 Aug 2023 6:31 PM GMT

ICF Dammam Meet
X

ഇന്ത്യൻ വൈവിധ്യത്തെ നിലനിർത്തിയും വൈജാത്യങ്ങളെ ഉൾക്കൊണ്ടും ബഹുസ്വരത സംരക്ഷിക്കാനായാൽ രാഷ്ട്ര ശില്‌പികൾ സ്വപ്നം കണ്ട ഇന്ത്യയെ വീണ്ടെടുക്കാനാകുമെന്ന് ഐസിഎഫ്‌ സിറ്റി സെക്ടർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം അഭിപ്രായപ്പെട്ടു.

'ബഹുസ്വരതയാണ്‌ ഉറപ്പ്‌' എന്ന സന്ദേശത്തിൽ സൗദിയിൽ 100 ഇടങ്ങളിൽ നടക്കുന്ന സംഗമങ്ങളുടെ ഭാഗമായാണ്‌ ദമ്മാമിൽ പൗരസഭ സംഘടിപ്പിച്ചത്‌. പ്രവാസികൾ ജനാധിപത്യ പ്രക്രിയയിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ ഇനിയും അവസരം സൃഷ്ടിക്കപ്പെടാത്തത്‌ അവരെ പൂർണ പൗരന്മാരായി രാജ്യം അംഗീകരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്‌. രാജ്യാന്തര സമ്മർദത്തിലൂടെ ലക്ഷ്യം നേടിയെടുക്കുക എന്ന രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കാൻ പ്രവാസി സംഘടനകൾ താമസിക്കുന്നത്‌ കടുത്ത അനീതിയാണെന്നും ഐസിഎഫ്‌ പറഞ്ഞു.

ദമ്മാം ഐസിഎഫ് ഹാളിൽ നടന്ന സംഗമം ഐസിഎഫ് ഈസ്റ്റേൺ പ്രൊവിൻസ് സംഘടന സെക്രട്ടറി അൻവർ കളറോട്‌ ഉദ്‌ഘാടനം ചെയ്തു. പ്രവാസി രിസാല എഡിറ്റർ ലുഖ്മാൻ വിളത്തൂർ കീ നോട്ട് അവതരിപ്പിച്ചു.

കെഎംസിസി ദമ്മാം വൈസ് പ്രസിഡൻ്റ് ഖാദർ അണങ്കൂർ, ഒഐസിസി പ്രതിനിധി മുഹമ്മദലി പാഴൂർ, രിസാല സ്റ്റഡി സർക്കിൾ നാഷണൽ വിസ്ഡം സെക്രട്ടറി നൂറുദ്ദീൻ കുറ്റ്യാടി, സജീർ പൂനൂർ, സക്കീറുദ്ദീൻ മന്നാനി എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു. അഷ്റഫ് ചാപ്പനങ്ങാടി പരിപാടി മോഡറേറ്ററായിരുന്നു. മുഹമ്മദ് അമാനി സ്വാഗതവും ഷൗക്കത്ത് ഫാളിലി നന്ദിയും പറഞ്ഞു.

TAGS :

Next Story