സൗദിയിൽ തൊഴിൽ തട്ടിപ്പിനിരയായ ആറ് വനിതകളെ എംബസി തിരികെ നാട്ടിലെത്തിച്ചു
റിയാദിലെ ഇന്ത്യൻ എംബസി ഷെൽട്ടറിൽ കഴിഞ്ഞു വരികയായിരുന്നു. വാഗ്ദനം ചെയ്ത ജോലിയും ശമ്പളവും ലഭിച്ചില്ല
സൗദി അറേബ്യയിലേക്ക് തൊഴിൽ തേടിയെത്തി തട്ടിപ്പിനിരയായ ആറ് വനിതകളെ ഇന്ത്യൻ എംബസി തിരികെ നാട്ടിലെത്തിച്ചു. സൗദിയിലെ ഇന്ത്യൻ എംബസി ഷെൽട്ടറിൽ കഴിഞ്ഞിരുന്ന തെലുങ്കാന, ആന്ധ്രാപ്രദേശ്, വെസ്റ്റ് ബംഗാൾ സ്വദേശികളെയാണ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എംബസി നാട്ടിലെത്തിച്ചത്. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ഗസീന ഖാത്തൂൻ, ആന്ധ്ര കടപ്പ സ്വദേശികളായ ഗംഗമ്മ, ഖാദർബി, ഹൈദരാബാദ് സ്വദേശികളായ ഷാദിയ സബ, മെഹറുന്നിസ, തിരുപ്പതി സ്വദേശി ഫൈറൂസ് എന്നിവരാണ് നാട്ടിലേക്ക് തിരിച്ചത്.
ജോലി തേടി സൗദിയിലെത്തി ദുരിതത്തിലായവരാണ് ആറു പേരും. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയാണ് ഷാദിയ സബ സൗദിയിലെത്തിയത്. വെജിറ്റബിൾ ഇറക്കുമതി കമ്പനിയിൽ ഓഫീസ് ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സൗദിയിലെത്തിച്ചത്. എന്നാൽ വിമാനത്താവളത്തിൽ നിന്നും കൊണ്ട് പോയത് വീട്ടു ജോലിക്കാണ്. ഒരു വർഷം മുമ്പ് വിവാഹിതയായ ഇവരുടെ ഭർത്താവിന്റെ ഇരു കിഡ്നികളും തകരാറിലായതിനെ തുടർന്ന് ചികിത്സക്ക് പണം കണ്ടെത്തുന്നതിനായാണ് സൗദിയിൽ വന്നത്.
റിയാദിലെ ഇന്ത്യൻ എംബസി ഷെൽട്ടറിൽ കഴിഞ്ഞു വരികയായിരുന്നു. വാഗ്ദനം ചെയ്ത ജോലിയും ശമ്പളവും ലഭിച്ചില്ല. ഒടുവിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എംബസി ഉദ്യോഗസ്ഥർ നടത്തിയ ഇടപെടലാണ് ഇവർക്ക് തുണയായത്. സമാനമായി ദുരിതങ്ങളാണ് മറ്റു അഞ്ചുപേർക്കും അനുഭവിക്കേണ്ടി വന്നത്. ദമ്മാമിലെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം തർഹീല് മുഖേന ആറുപേർക്കും ഫൈനൽ എക്സിറ്റ് നേടി. എംബസി സെക്കന്റ് സെക്രട്ടറി ബി.എൻ പാണ്ഡെ യാത്രാ ടിക്കറ്റുകൾ അനുവദിച്ചു നൽകുകയും ചെയതതോടെയാണ് മടക്കം.
Indian embassy brought back six women who were victims of employment fraud in Saudi Arabia
Adjust Story Font
16