Quantcast

സൗദിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ നാവികസേനാ കപ്പലുകളെത്തി

ഐ.എൻ.എസ്. തർക്കാഷ്, സുഭദ്ര യുദ്ധകപ്പലുകളാണ് ജുബൈൽ തീരത്ത് നങ്കൂരമിട്ടത്

MediaOne Logo

Web Desk

  • Published:

    23 May 2023 7:07 PM GMT

Indian Navy ships arrived at Saudi port to strengthen friendship with Saudi Arabia
X

സൗദി അറേബ്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ നാവികസേനാ കപ്പലുകൾ സൗദി തുറമുഖത്തെത്തി. ഐ.എൻ.എസ്. തർക്കാഷ്, സുഭദ്ര യുദ്ധകപ്പലുകളാണ് സൗദിയിലെ ജുബൈൽ തീരത്ത് നങ്കൂരമിട്ടത്. സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെത്തിയ ഇന്ത്യൻ നാവിക സേന കപ്പലുകൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി.

ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നു വരുന്ന നാവിക അഭ്യാസത്തിന്റെ രണ്ടാം പതിപ്പിന് ഇതോടെ തുടക്കമായി. അൽ മുഹീത്വുൽ ഹിന്ദി 2023 എന്ന പേരിലാണ് സൈനികാഭ്യാസ പ്രകടനം. 2019ൽ ആരംഭിച്ച പരിശീലനത്തിന്റെ ഭാഗമാണിത്. നാവിക പട്രോളിംഗ് വിമാനവും ഇത്തവണ പങ്കെടുക്കുന്നുണ്ട്. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് എല്ലാവിധ സഹായവും ഒരുക്കിയ സൗദി ഭരണാധികാരികൾക്ക് അംബാസിഡർ നന്ദിയർപ്പിച്ചു.

സൗദി വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അംബാസിഡർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അംബാസിഡർക്ക് പുറമേ, എംബസി സെകൻഡ് സെക്രട്ടറി മുഹമ്മദ് ഷബീർ, ഡിഫൻസ് അറ്റാഷേ ജി.എസ് അഗർവാൾ, ക്യാപ്റ്റൻ കമാന്റന്റ് ഡിവാൻഷു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Indian Navy ships arrived at Saudi port to strengthen friendship with Saudi Arabia

TAGS :

Next Story