Quantcast

ഇന്ത്യൻ സൗദി നൈറ്റ് വെള്ളിയാഴ്ച

മലയാളി താരങ്ങളുൾപ്പടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്തരായ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2024-07-24 19:44:14.0

Published:

24 July 2024 7:24 PM GMT

Indian Saudi Night Friday
X

ജിദ്ദ സീസൺ ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യ-സൗദി കലാ സാംസ്‌കരികോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലയാളി താരങ്ങളുൾപ്പടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്തരായ കലാകാരന്മാർ ഇതിൽ പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന പരിപാടിക്കായി മുഴുവൻ താരങ്ങളും നാളെ എത്തിച്ചേരും. ജിദ്ദ ഇക്വിസ്ട്രിയൻ പാർക്കിൽ നടക്കുന്ന പരിപാടിക്ക് വീബുക്ക് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ലഭ്യമാണ്.

ജിദ്ദ സീസണിന്റെ ഭാഗമായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിക്ക് കിഴിലാണ് ഇന്ത്യ-സൗദി കലാ സാംസ്‌കാരികോത്സവം. ഇതിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യാ സൗദി നൈറ്റ് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ മലയാളി റാപ്പ് ഗായകൻ ഡെബ്‌സി, നികിത ഗാന്ധി, സൽമാൻ അലി, എന്നിവർ ഒരുക്കുന്ന സംഗീതനിശയുണ്ട്. സഞ്ജിത്ത് ഡാൻസ് ക്രൂ ഒരുക്കുന്ന നൃത്തച്ചുവടുകളും അരങ്ങിലെത്തും. പ്രമുഖ ബോളിവുഡ് നടി ഗൗഹർ അലി ഖാനും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ സുലൈമാൻ ഖുറൈശി, അൽ ബുഹാറ തുടങ്ങിയ പ്രമുഖ സൗദി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടി ഇന്ത്യാ സൗദി സാംസ്‌കാരിക വിനിമയമായി മാറും.

ഇന്ത്യ-സൗദി സംസ്‌കാരിക പൈതൃകങ്ങളുടെ കൈമാറ്റ വേദികൂടിയാവും ഇന്ത്യൻ ആൻഡ് സൌദി നൈറ്റ്. വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദ ഇക്വിസ്ട്രിയൻ ക്ലബ്ബിലാണ് പരിപാടി. ഇരുപതിനായിരത്തോളം പേർക്ക് പരിപാടി ആസ്വദിക്കാനാകുംവിധമാണ് ക്രമീകരണങ്ങൾ. വീബുക്ക് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ലഭ്യമാണ്. മുപ്പത്തിയഞ്ച് റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് താഴെയുള്ളവർക്ക് ടിക്ക്റ്റ് വേണ്ടതില്ല. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇക്വിസ്ട്രിയൻ ക്ലബ്ബിലേക്ക് സൗജന്യ ബസ് സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ, പാക്കിസ്ഥാൻ, ബഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പിനോ തുടങ്ങി വിവിധ രാജ്യങ്ങളുടെ നൈറ്റും വരും വീക്കെൻഡുകളിൽ ഇതേ വേദിയിൽ നടക്കും.



TAGS :

Next Story