മക്കയിൽ ഇന്ത്യൻ സ്കൂൾ; എം.എൻ.എഫ്. സംഘം കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് എം.എൻ.എഫ്. മക്ക നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധികൾ കോൺസൽ ജനറൽ അടക്കമുള്ള ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെ നേരിൽ കണ്ടത്. മക്ക പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ മുഴുവൻ വിഷയങ്ങളും അവതരിപ്പിക്കുകയും, മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യം മുന്നോട്ട് വെക്കുകയും ചെയ്തു.
നേരത്തെ ഷാഫി പറമ്പിൽ എം.പി. മക്കയിലെത്തിയപ്പോൾ മക്കയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ഇതേ ആവശ്യവുമായി ബന്ധപ്പെട്ടു വ്യാപകമായ ഒപ്പുശേഖരണം നടത്തി സ്കൂളിന്റെ ആവശ്യമുന്നയിച്ചു നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മക്കയിലെ വിവിധ സന്നദ്ധസംഘടനകളെ വിളിച്ചു ചേർക്കുകയും എംബസി സ്കൂൾ ഉണ്ടാകേണ്ടതിനായി ഒരുമിച്ച് മുന്നോട്ട് പോവണമെന്ന് ചർച്ച നടത്തുകയും ചെയ്തിരുന്നു.
കോൺസുലേറ്റ് അധികൃതർ എം.എൻ.എഫ്.ന്റെ ആവശ്യം താത്പര്യപൂർവം കേൾക്കുകയും വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. നിലവിലുള്ള ജിദ്ദയിലെ ഇന്ത്യൻ എംബസി സ്കൂളിലെ മക്കയിലെ കുട്ടികൾക്കുള്ള അഡ്മിഷനുമായി ബന്ധപ്പെട്ട പ്രശ്നം ഉടൻ പരിഹരിക്കാമെന്നും കോൺസൽ ജനറൽ ഉറപ്പ് നൽകി. എം.എൻ.എഫ്.നെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മുസ്തഫ മലയിൽ, വൈസ് പ്രസിഡന്റ് ബഷാറുൽ ജംഹർ, ആലിയ, ഷീജ, ഷമീം നരിക്കുനി, റഷീദ് എന്നിവർ സംബന്ധിച്ചു.
Adjust Story Font
16