Quantcast

ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12 മണി മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം

രാജ്യത്തെത്തുന്നവർ അഞ്ച് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം

MediaOne Logo

Web Desk

  • Updated:

    30 Nov 2021 4:57 PM

Published:

30 Nov 2021 4:39 PM

ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12 മണി മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം
X

ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാതെ എല്ലാവർക്കും പ്രവേശനം നൽകാനാണ് സൗദി തീരുമാനം. രാജ്യത്തെത്തുന്നവർ അഞ്ച് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം. ഇവർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബുക്ക് ചെയ്യണം. സൗദിയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് ഇതിൽ ഇളവുണ്ട്. ഒരു ഡോസെടുത്താൽ മൂന്നു ദിന ക്വാറന്റൈൻ മതി. രണ്ട് ഡോസെടുത്തവർക്ക് ക്വാറന്റൈൻ വേണ്ട.

എന്നാൽ യുഎഇയിൽ നിന്നെത്തുന്നവരുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. എമിഗ്രേഷൻ പൂർത്തിയാകുന്നതോടെ വ്യക്തത വരും. പുതിയ നീക്കം വിപണിയിലും ഉണർവുണ്ടാക്കും. എന്നാൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്നത് പ്രതിസന്ധിയാകും.

TAGS :

Next Story