Quantcast

സൗദി ജയിലില്‍നിന്ന് മോചിതരായ മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം നാട്ടിലേക്കു തിരിച്ചു

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണു മോചിതരായ മലയാളികള്‍

MediaOne Logo

Web Desk

  • Published:

    8 Feb 2024 7:00 PM GMT

സൗദി ജയിലില്‍നിന്ന് മോചിതരായ മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം നാട്ടിലേക്കു തിരിച്ചു
X

ദമാം: സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് നാട്ടിലേക്ക് തിരിച്ചത്. വ്യത്യസ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷംവരെ ജയില്‍വാസം അനുഭവിച്ചവരാണ് മോചിതരായത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണു മോചിതരായ മലയാളികള്‍. തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഒരു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ശിക്ഷിക്കപ്പെട്ടവരാണ് സംഘത്തിലുള്ളത്. എന്നാല്‍, ശിക്ഷാകാലാവധി കഴിഞ്ഞിട്ടും മോചനനടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതായി സാമൂഹ്യപ്രവര്‍ത്തനരംഗത്തുള്ളവര്‍ പറയുന്നു.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ജയില്‍മോചിതരാകുന്നവര്‍ക്ക് പുതിയ വസ്ത്രങ്ങളും പാദരക്ഷകളും എത്തിക്കുന്നതിന് ജയില്‍ അതികൃതര്‍ അനുമതി നല്‍കി. ഇത് ഏറെ ഗുണകരമായതായും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു.

ജയില്‍മോചിതരാകുന്നവര്‍ക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന അഭ്യര്‍ഥന ഏറെ നാളായി ഉന്നയിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് തടവുകാരില്‍നിന്നു തുക ഈടാക്കിയെടുക്കുന്ന ടിക്കറ്റുകള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും സാമൂഹ്യരംഗത്തുള്ളവര്‍ പറയുന്നു. ഒപ്പം ജയിലുകളില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമാകാത്തവരുടെ കണക്കുകള്‍ ശേഖരിക്കാനും മോചനത്തിനുള്ള നിയമനടപടികള്‍ വേഗത്തിലാക്കാനും എംബസിയും നോര്‍ക്കയും ശ്രദ്ധ ചെലുത്തണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.

Summary: The Indian group of 8 including 5 Malayalees who were released from the Saudi prison returns home

TAGS :

Next Story