Quantcast

രണ്ട് ഡോസ് വാക്‌സിനും സൗദിയിൽ നിന്ന് സ്വീകരിച്ച ഇന്ത്യക്കാർക്ക് മടങ്ങിയെത്താം

മടങ്ങിയെത്തുന്നവര്‍ക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    24 Aug 2021 2:16 PM

Published:

24 Aug 2021 2:15 PM

രണ്ട് ഡോസ് വാക്‌സിനും സൗദിയിൽ നിന്ന് സ്വീകരിച്ച ഇന്ത്യക്കാർക്ക് മടങ്ങിയെത്താം
X

റിയാദ്: രണ്ടു ഡോസ് വാക്‌സിനും സൗദിയിൽ നിന്നു സ്വീകരിച്ച ഇന്ത്യക്കാർക്ക് മടങ്ങിവരാമെന്ന് അധികൃതർ. ഇവർക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ലെന്നും അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസി ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എംബസി അറിയിച്ചു. നിലവിൽ സൗദിയിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് മടങ്ങിവരാനുള്ള സാഹചര്യമൊരുങ്ങുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്നതിൽ വ്യക്തതയില്ല.

TAGS :

Next Story