സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം
സ്വകാര്യ മേഖലയിലെ പതിനൊന്ന് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി
സൗദി: രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ നിശ്ചിത മേഖലകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതാണ് പദ്ധതി. ഇതിനുള്ള സമഗ്ര രൂപരേഖ മാനവവിഭവശേഷി മന്ത്രാലയം തയ്യാറാക്കികഴിഞ്ഞതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനുള്ള പദ്ധതികളുമായി മാനവവിഭവശേഷി മന്ത്രാലയം രംഗത്തുവന്നു.
സ്വകാര്യ മേഖലയിലെ പതിനൊന്ന് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനുള്ള സമഗ്ര രൂപരേഖ മന്ത്രാലയം ഇതിനകം തയ്യാറാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതിന്‍റെ പ്രഖ്യാപനം ഉണ്ടായേക്കും. സ്വകാര്യ മേഖലയില്‍ ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് ആവിഷ്കരിച്ച 'തൗതീന്‍ 2' പദ്ധതിക്ക് കീഴിലാണ് പുതിയ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക.
Adjust Story Font
16