സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവത്ക്കരണം; അടുത്ത മാർച്ച് മുതൽ പ്രാബല്യത്തിൽ
- പദ്ധതി വഴി 33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം
സൗദി അറേബ്യയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് പുതുതായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. അടുത്ത മാർച്ച് മുതൽ നിയമം പ്രാബല്യത്തിലാകും. മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജിയാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വഴി 33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഉൽപന്നങ്ങളുടെ വിൽപ്പന കേന്ദ്രം, ഇലവേറ്റർ, ലാഡർ ബെൽറ്റ് വിപണന കേന്ദ്രം, ടർഫ് ഉൽപന്നങ്ങൾ, സ്വിമ്മിംഗ് പൂൾ ഉൽപന്നങ്ങൾ, വാട്ടർ പ്യൂരിഫയർ, നാവിഗേഷൻ ഡിവൈസസ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വിപണന കേന്ദ്രങ്ങളിൽ എഴുപത് ശതമാനം സ്വദേശികളെ നിയമിക്കണം. ഒപ്റ്റിക്സ് മേഖലയിൽ അൻപത് ശതമാനവും കസ്റ്റമർ സർവീസ് തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികള നിയമിക്കണം. ടെക്നിക്കൽ പിരിയോഡിക്കൽസ് മേഖലയിൽ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റൽ ആന്റ് പാർസൽ മേഖലയിൽ എഴുപത് ശതമാനവുമാണ് അനുപാതം.
Indigenization in Saudi Arabia in six more Areas
Adjust Story Font
16