സ്വദേശിവത്ക്കരണ പദ്ധതി; സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശി സാന്നിധ്യം 19 ലക്ഷമായി
സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം ഉയർത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്
സൗദിയിൽ സ്വദേശിവത്ക്കരണ പദ്ധതികൾ ഫലം കാണുന്നതായി റിപ്പോർട്ട്. ഈ വർഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 19 ലക്ഷമായി ഉയർന്നു. സ്വദേശിവത്ക്കരണം ഉയർത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. ഈ വർഷത്തോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിച്ച് 19 ലക്ഷത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത്.
സ്വദേശികൾക്ക് തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് 'നാഷണൽ ട്രാൻസ്ഫോമേഷൻ പ്രോഗ്രാമിലൂടെയും''വിഷൻ 2030' പദ്ധതിയുടെ ഭാഗമായും നടത്തിയ നിരന്തര ശ്രമങ്ങളിലൂടെയാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവക്ക് പുറമെ മെഡിസിൻ, ഫാർമസി, ദന്തചികിത്സ, എൻജിനീയറിങ് പ്രൊഫഷനുകൾ, അക്കൗണ്ടിങ് പ്രൊഫഷനുകൾ തുടങ്ങി നിരവധി മേഖലകളിൽ നടന്ന സ്വദേശിവത്ക്കരണമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്നും മന്ത്രാലയം വിശദീകരിച്ചു.
Indigenization scheme; In Saudi Arabia, the native presence of the private sector has reached 19 lakhs
Adjust Story Font
16