യന്ത്രത്തകരാര്‍; ദമാമില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനം റദ്ദാക്കി
യാത്രക്കാര്‍ക്ക് ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങളൊന്നും നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്
റിയാദ്: ഇന്ന് രാവിലെ ദമാമില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം റദ്ദാക്കി. ബോര്‍ഡിംഗ് പാസ് നല്‍കി വിമാനത്തില്‍ കയറ്റിയ യാത്രക്കാരെ തിരിച്ചിറക്കിയാണ് സര്‍വീസ് റദ്ദാക്കിയത്. യന്ത്രത്തകരാറാണ് കാരണമെന്ന് കമ്പനി അതികൃതര്‍ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങളൊന്നും നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
ബുധനാഴ്ച രാവിലെ 11.30ന് ദമാമില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. എ 320 വിമാനമാണ് യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കിയത്. യാത്ര അനിശ്ചിതമായി നീണ്ടതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദമാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
ദുരിതത്തിലായ യാത്രക്കാര്‍ക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ പോലും വിമാന കമ്പനി അതികൃതര്‍ ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുന്നതിന് പകരം വിമാനത്താവളത്തില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. നാളെയുള്ള വിമാനത്തില്‍ യാത്രയാക്കാമെന്നാണ് അതികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, യാത്രക്കാരില്‍ ചിലര്‍ സ്വന്തം ചെലവില്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്ത് യാത്രയാവുകയും ചെയ്തു.
Summary: The IndiGo flight scheduled to depart from Dammam to Kozhikode this morning has been cancelled
Adjust Story Font
16