ക്രിസ്റ്റ്യാനോയുടേയും മെസ്സിയുടേയും വരവ് നേട്ടമാകും, ഈ വർഷം പണപ്പെരുപ്പം രണ്ടര ശതമാനമാകും: സൗദി ധനകാര്യ മന്ത്രി
ഡിസംബറിൽ 3.3% ആയിരുന്നു പണപ്പെരുപ്പം
സൗദി അറേബ്യയിലെ പണപ്പെരുപ്പം ഈ വർഷം രണ്ടര ശതമാനമായി കുറയുമെന്ന് ധനകാര്യ മന്ത്രി. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആന്റെ പ്രതികരണം. ക്രിസ്റ്റ്യാനോയുടേയും മെസ്സിയുടേയും വരവ് രാജ്യത്തെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മെസ്സിയുടേയും ക്രിസ്റ്റ്യാനോയുടേയും വരവ് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താൻ താരങ്ങളുടെ വരവ് സഹായിക്കും. കായിക മേഖലയിൽ വൻ നേട്ടത്തിനും ഇതുപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡിസംബറിൽ 3.3% ആയിരുന്നു പണപ്പെരുപ്പം. ഈ വർഷമത് 2.5% ആയി കുറയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് പണപ്പരുപ്പം പ്രകടമാണ്. ഇത് കൂടാതിരിക്കാനാണ് എണ്ണ വിലക്ക് രാജ്യത്ത് വർധന വിലക്കേർപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതര മാർഗങ്ങളിലൂടെ വിപണി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു.
Inflation in Saudi Arabia will come down to 2.5 percent this year: Finance Minister
Adjust Story Font
16