സൗദിയിൽ പണപ്പെരുപ്പ നിരക്കിൽ വീണ്ടും വർധനവ്; വായ്പ നിരക്ക് വർധിപ്പിച്ചു
കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് പോയ മാസം രേഖപ്പെടുത്തിയത്. സൗദിയിൽ
സൗദിയിൽ പണപ്പെരുപ്പ നിരക്കിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. മെയിൽ അവസാനിച്ച കണക്കുകളിലാണ് പണപ്പെരുപ്പ നിരക്കിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയത്. 2.2 ശതമാനം തോതിലാണ് വർധനവ് രേഖപ്പെടുത്തിയത്. ഇതിനിടെ ദേശീയ ബാങ്കായ സാമ വീണ്ടും വായ്പ നിരക്കുകളിൽ വർധനവ് വരുത്തി.
കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് പോയ മാസം രേഖപ്പെടുത്തിയത്. സൗദിയിൽ മൂല്യവർധിത നികുതി പതിനഞ്ച് ശതമാനമായി ഉയർത്തിയത് മുതലാണ് പണപ്പെരുപ്പ നിരക്കിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയത്. തൊട്ട് മുമ്പത്തെ മാസത്തെ അപേക്ഷിച്ച് 0.1 ശതമാനത്തിന്റെ വർധനവാണുണ്ടായത്. നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയത്.
ഇതിനിടെ ദേശീയ ബാങ്കായ സാമ വായ്പ നിരക്കിൽ വീണ്ടും വർധനവ് വരുത്തി. അരശതമാന തോതിലാണ് നിരക്ക് ഉയർത്തിയത്. റിപ്പോ നിരക്ക് ഒന്നേ മുക്കാൽ ശതമാനത്തിൽ നിന്നും രണ്ടേ കാൽ ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഒന്നേ കാൽ ശതമാനത്തിൽ നിന്നും ഒന്നേമുക്കാൽ ശതമാനമായും ഉയർത്തിയത്.
Adjust Story Font
16