Quantcast

സൗദിയിൽ ഇൻസ്റ്റാൾമെൻറ് സ്‌കീമിന് പ്രിയമേറുന്നു

പ്രതിദിനം 1,20,000 ഇടപാടുകൾ നടക്കുന്നു

MediaOne Logo

Web Desk

  • Published:

    31 Oct 2024 4:37 PM GMT

Installment scheme is gaining popularity in Saudi
X

ദമ്മാം: സൗദിയിൽ ഇൻസ്റ്റാൾമെൻറ് സ്‌കീമിൽ പർച്ചേസ് ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായി പഠനം. പ്രതിദിനം 1,20,000 ഇടപാടുകൾ ഈ വിഭാഗത്തിൽ നടക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ മൊത്തം ഇടപാടുകളുടെ മൂന്നിൽ ഒരു ഭാഗം തവണ വ്യവസ്ഥയിലാണ് നടക്കുന്നത്. 2660 കോടി റിയാലിന്റെ വിറ്റുവരവാണ് ഈ മേഖലയിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.

ഉത്പന്നങ്ങൾ സ്വന്തമാക്കി പിന്നീട് തവണകളായി പണമടക്കുന്ന ഉപഭോക്തൃ സംസ്‌കാരം വിജയകരമായതായി സാമ്പത്തിക മാധ്യമങ്ങൾ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിനം 120000 ഇടപാടുകൾ ഈ വിഭാഗത്തിൽ നടന്നു വരുന്നതായാണ് കണക്ക്. സേവനങ്ങളും പുതിയ മോഡൽ ഉത്പന്നങ്ങളും വാങ്ങാനും നിശ്ചിത കാലയളവിൽ യാതൊരു ചെലവും കൂടാതെ ഗഡുക്കളായി പണമടയ്ക്കാനും അനുവദിക്കുന്നതാണ് പദ്ധതി, സേവന ദാതാവ് ചില്ലറ വ്യാപാരികൾക്ക് തുക നേരിട്ട് നൽകുകയും ശേഷം ഉപഭോക്താക്കളിൽ നിന്ന് തവണകളായി പണം ശേഖരിക്കുകയും ചെയ്യുന്നതാണ് രീതി. ബാങ്കുകളും ഫിനാൻസിംഗ് സ്ഥാപനങ്ങളുമാണ് സേവനം നൽകി വരുന്നത്. ഇത്തരം ഇടപാടുകളുടെ എണ്ണം കഴിഞ്ഞ വർഷം 178% വർദ്ധിച്ച് 43.3 ദശലക്ഷമായി ഉയർന്നു, ഇത് വഴി മൊത്തം 2660 കോടി റിയാലിന്റെ വരുമാനമാണ് ചില്ലറ വിലപന മേഖലയിലുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 206% കൂടുതലാണ്.

TAGS :

Next Story