Quantcast

സൗദിയിൽ ക്യാമറകൾ വഴി ഇൻഷൂറൻസ് പരിശോധന; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും

ഓരോ 15 ദിവസത്തിലും ഇൻഷൂറൻസ് നിയമലംഘനം നിരീക്ഷിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    28 Sep 2023 6:44 PM

Published:

28 Sep 2023 6:45 PM

സൗദിയിൽ ക്യാമറകൾ വഴി ഇൻഷൂറൻസ് പരിശോധന; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും
X

ജിദ്ദ: സൗദിയിൽ ഞായറാഴ്ച മുതൽ വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുത ക്യാമറകൾ വഴി ഓട്ടോമാറ്റിക്കായി പരിശോധിക്കും. നിയമലംഘനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെ പിഴ ചുമത്തും. ഓരോ 15 ദിവസത്തിലും ഇൻഷൂറൻസ് നിയമലംഘനം നിരീക്ഷിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

ഇതിനായി പ്രത്യേക ക്യാമറകൾ രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറകൾ വഴിയുള്ള ഓട്ടോമാറ്റിക്ക് നിരീക്ഷണത്തിൽ എല്ലാ വിഭാഗം വാഹനങ്ങളും ഉൾപ്പെടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഓരോ പതിനഞ്ച് ദിവസത്തിലും നിയമലംഘനം നിരീക്ഷിച്ച് രേഖപ്പെടുത്തും. 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക.

രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴിയുള്ള നീരീക്ഷണം ഉണ്ടാകും. അതിനാൽ ഇനി മുതൽ ഇൻഷൂറൻസ് ഇല്ലാത്തതോ, കാലഹരണപ്പെട്ടതോ ആയ വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയാൽ പിഴ ലഭിക്കുമെന്ന് ഉറപ്പാണ്, ട്രാഫിക് നിയമ ലംഘനങ്ങളിൽ നേരത്തെ തന്നെ ഇൻഷൂറൻസ് നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. വാഹന അപകടങ്ങളിൽ പെടുന്നവരുടെ അപകാശങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവരും തങ്ങളുടെ വാഹനങ്ങൾ ഇൻഷൂർ ചെയ്ത് സുരക്ഷിതമാക്കണമെന്ന് ട്രാഫിക് വിഭാഗം ജനങ്ങളോടാവശ്യപ്പെട്ടു.

TAGS :

Next Story