കായിക രംഗത്തെ നിക്ഷേപം: അതിവേഗ വളർച്ച കൈവരിച്ച് സൗദി അറേബ്യ
6 വർഷത്തിനകം നിക്ഷേപം എട്ട് ലക്ഷത്തിലേറെ കോടിയിലെത്തുമെന്ന് കായിക മന്ത്രാലയം
റിയാദ്: സൗദി കായിക രംഗത്തെ നിക്ഷേപത്തിൽ വൻ കുതിപ്പെന്ന് സൗദി കായിക മന്ത്രാലയം. ആറ് വർഷത്തിനകം നിക്ഷേപം എട്ട് ലക്ഷത്തിലേറെ കോടിയിലെത്തും. അതിവേഗ വളർച്ച കാരണം സൗദി കരുതിയതിലും വേഗത്തിൽ നിക്ഷേപം വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആറ് വർഷത്തിനകം എട്ട് ലക്ഷത്തിലേറെ കോടിയിലേക്ക് നിക്ഷേപമെത്തും. ഇതാണ് നിക്ഷേപ മന്ത്രാലയത്തിന്റെ കണക്ക് കൂട്ടൽ. ഫുട്‌ബോൾ, ഗോൾഫ്, ബോക്‌സിങ്, മോട്ടോർസ്‌പോട്‌സ് ഉൾപ്പെടെ മേഖലയിലാണ് കാര്യമായി പണമിറക്കിയത്. ഇതിന്റെ ഇരട്ടിയോളം വരവ് ഈ വർഷത്തോളം തിരികെ ലഭിക്കുമെന്നും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. സൗദിയിലെ വിവിധ കായിക മേഖലകളിലായി സൗദിയുടെ ചിലവഴിക്കൽ ഇപ്പോഴും തുടരുകയാണ്. ഇതിൽ ഗോൾഫിൽ മാത്രം സൗദി ചിലവഴിച്ചത് 200 കോടി ഡോളറാണ്. അതായത് പതിനാറായിരം കോടിയോളം രൂപ. രണ്ടാമത്തെ മേഖല ഫുട്‌ബോളാണ്. ജിഡിപിയിലേക്ക് രണ്ടായിരത്തി മുപ്പതോടെ മികച്ച വരവാണ് കായിക മന്ത്രാലയവും സൗദി ഭരണകൂടവും ലക്ഷ്യം വെക്കുന്നത്. 2021ന് ശേഷം സൗദി അറേബ്യ കായിക മേഖലയിൽ അമ്പത്തി രണ്ടായിരം കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.
Adjust Story Font
16