ശസ്ത്രക്രിയക്കായി ഇറാഖി സയാമീസ് ഇരട്ടകൾ സൗദിയിലെത്തി
ഇറാഖി സയാമീസ് ഇരട്ടകളായ ഒമറും അലിയും മതാപിതാക്കൾക്കൊപ്പമാണ് ഇന്ന് റിയാദിലെത്തിത്. സൗദി രാജാവിന്റെ കാരുണ്യത്തിൽ ഒരുക്കിയ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാകുന്നതിന്റെ മുന്നോടിയായാണ് സന്ദർശനം.
റിയാദ്: സയാമീസ് ഇരട്ടകളായ ഇറാഖി കുഞ്ഞുങ്ങൾ ശസ്ത്രക്രിയക്കായി സൗദിയിലെത്തി. വേർപെടുത്തൽ ശസ്ത്രക്രിയയുടെ മുന്നോടിയായുള്ള പരിശോധനക്കായാണ് മാതാപിതാക്കൾക്കൊപ്പം കുഞ്ഞുങ്ങൾ സൗദിയിലെത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ കാരുണ്യത്തിൽ സൗജന്യമായാണ് ശസ്ത്രക്രിയ നടപടികൾ ഒരുക്കിയിരിക്കുന്നത്.
ഇറാഖി സയാമീസ് ഇരട്ടകളായ ഒമറും അലിയും മതാപിതാക്കൾക്കൊപ്പമാണ് ഇന്ന് റിയാദിലെത്തിത്. സൗദി രാജാവിന്റെ കാരുണ്യത്തിൽ ഒരുക്കിയ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാകുന്നതിന്റെ മുന്നോടിയായാണ് സന്ദർശനം. റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പാർപ്പിച്ചിരിക്കുന്ന ഇരുവരെയും പരിശോധനകൾക്ക് വിധേയമാക്കും. ഡോക്ടർമാരും ശസ്ത്രകിയ വിദഗ്ധരും അടങ്ങുന്ന സംഘം പഠനം വിധേയമാക്കിയാകും ശസ്ത്രക്രിയ നടത്തുക. സമാനമായ നിരവധി സംഭവങ്ങളിൽ ഇതിനകം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കിംഗ് സൽമാൻ റിലീഫ സെന്ററാണ് ശസ്ത്രക്രിയക്കാവശ്യമായ ചെലവുകൾ വഹിക്കുക.
Adjust Story Font
16