റഫയിലെ ടെന്റുകൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അപലപിച്ച് സൗദി അറേബ്യ
എല്ലാ അന്താരാഷ്ട്ര മാനുഷിക പ്രമേയങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇസ്രാലയേൽ നടത്തുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം
റിയാദ്: റഫയിൽ കുടിയിറക്കപ്പെട്ട ഫലസ്തീനികൾ താമസിക്കുന്ന കൂടാരങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. വലിയ മാനുഷിക ദുരന്തത്തിന് ഇടയാക്കുന്ന ആക്രമണം തടയാൻ ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അഭ്യർഥിച്ചു. എല്ലാ അന്താരാഷ്ട്ര മാനുഷിക പ്രമേയങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇസ്രാലയേൽ നടത്തുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗസ്സയിലെ നിരായുധരായ സാധാരണക്കാരെയാണ് അവർ തുടർന്ന് ലക്ഷ്യമിടുന്നതെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ അഭയാർഥികൾക്കായി യു.എൻ.ആർ.ഡബ്ല്യൂ.എ ഒരുക്കിയ ടെന്റുകൾക്ക് നേരെ കഴിഞ്ഞ ദിവസം ഇസ്രാലയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ നിരവധി പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Next Story
Adjust Story Font
16