Quantcast

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം: അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ

അതിർത്തികൾ കടന്നുള്ള ഇസ്രയേലിന്റെ നീക്കങ്ങൾ മേഖലയിൽ യുദ്ധം പടർത്തുമെന്ന് സൗദി മുന്നറിയിപ്പ് നൽകി

MediaOne Logo

Thameem CP

  • Published:

    8 Aug 2024 5:28 PM GMT

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം: അപലപിച്ച്  ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ
X

ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ വധത്തെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അപലപിച്ചു. ഇറാന്റെ ആവശ്യ പ്രകാരം ഇന്നലെയാണ് ജിദ്ദയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അസാധാരണ യോഗം ചേർന്നത്. മേഖലയിൽ സംഘർഷം വ്യാപിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്ന് സൗദി വിദേശകാര്യ സഹമന്ത്രി വാജിദ് അൽ ഖുറൈജി പറഞ്ഞു. ഹനിയ്യയുടെ വധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. മറ്റു രാജ്യങ്ങളുടെ അതിർത്തികളിലേക്കുള്ള കടന്നു കയറ്റത്തിന് ഇസ്രയേലിനെതിരെ ലോക രാജ്യങ്ങൾ ഇടപെടണമെന്നും സൗദി ആവശ്യപ്പെട്ടു. കൂട്ടക്കൊല ഇസ്രയേൽ തുടരുന്നത് ലോകം നോക്കി നിൽക്കുകയാണ്. അന്താരാഷ്ട്ര സമ്മർദ്ദമില്ലാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും സൗദി വ്യക്തമാക്കി. ഹനിയ്യയുടെ വധത്തിന് ഇസ്രയേലാണ് ഉത്തരവാദിയെന്ന് കൂട്ടായ്മ പുറത്തിറക്കിയ അന്തിമ പ്രസ്താവനയിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ പരിഹാരമില്ലാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

TAGS :

Next Story