Quantcast

ജബൽ റഹ്മയോട് ചേർന്നുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്ന പദ്ധതി അവസാനഘട്ടത്തിൽ

ജ്ജിനു മുന്നോടിയായാണ് ജബലുറഹ്മക്ക് ചുറ്റും വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-19 18:42:43.0

Published:

19 May 2022 6:21 PM GMT

ജബൽ റഹ്മയോട് ചേർന്നുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്ന പദ്ധതി അവസാനഘട്ടത്തിൽ
X

മക്കയിൽ അറഫയിലുള്ള ജബൽ റഹ്മയോട് ചേർന്നുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്ന പദ്ധതി അവസാനഘട്ടത്തിൽ. ഹജ്ജിനു മുന്നോടിയായാണ് ജബലുറഹ്മക്ക് ചുറ്റും വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നത്. തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നാണ് ജബല്‍ റഹ്മ.

ഹജ്ജിൻറെ പ്രധാന ചടങ്ങ് നടക്കുന്നത് അറഫയിലാണ്. ഇവിടെയാണ് കാരുണ്യത്തിന്റെ പർവതം എന്നർഥമുള്ള ജബൽ അൽ റഹ്മ. ഇതിന് താഴെ ഹജ്ജിന്റെ ദിവസമുള്ള പ്രാർഥന പുണ്യമുള്ളതാണെന്ന് പ്രവാചക പാഠമുണ്ട്. ഇതിനു ചുറ്റുമുള്ള പ്രദേത്താണ്‌ വിപുലമായ നവീകരണപ്രവർത്തികൾ നടക്കുന്നത്.

200,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണു പ്രദേശം. പൊതു പാർക്കിംഗ്, മെച്ചപ്പെട്ട ശുചീകരണ മുറികൾ എന്നിവ പുതുതായി വരും. ഈ സ്ഥലത്തെ ഉയർത്തുകയും കൂടുതൽ സുഖകരമാക്കുകയും ചെയ്യും. പർവതവും ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രകാശമൊരുക്കലും പർവതത്തിന്റെ താഴ്വര വികസിപ്പിക്കലും മേഖലയിൽ മെച്ചപ്പെട്ട അന്തരീക്ഷമൊരുക്കലും ലക്ഷ്യമാണ്. ഇതിനു പുറമെ

റസ്റ്റോറന്റുകൾ, കഫേകൾ ,വിൽപന കേന്ദ്രങ്ങൾ, മാർഗനിർദേശ സംവിധാനം, ടിവി ചാനലുകൾക്കുള്ള പ്ലാറ്റ്‌ഫോമുകൾ, സുരക്ഷാ വാച്ച്ടവറുകൾ സ്ഥാപിക്കൽ എന്നിവയുമുണ്ടാകും. സ്ഥലം പച്ചപിടിപ്പിക്കുക, ഇരിപ്പിടങ്ങൾ, നടപ്പാതകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഹജ്ജിനു പുറമെ ഉംറക്ക് എത്തുന്ന തീർത്ഥാടകരുടെയും പ്രധാന സന്ദർശന കേന്ദ്രമാണ്.

TAGS :

Next Story