ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയുടെ സൗദി സന്ദർശനത്തിന് തുടക്കമായി
സന്ദർശനത്തിൽ ഇരുപത്തിയഞ്ചിലേറെ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു
ജപ്പാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിന് തുടക്കമായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡക്ക് നൽകിയത്.
തുടർന്ന് ജപ്പാൻ പ്രധാനമന്ത്രിയും സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹും ജപ്പാൻ ഗവൺമെന്റ് പ്രതിനിധികളും ചേർന്ന് യോഗത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. ചർച്ചയിൽ ഇരുപത്തിയഞ്ചിലേറെ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ക്ലീൻ എനർജി സഹകരണത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.
കൂടാതെ 44 മുൻനിര ജപ്പാൻ കമ്പനി മേധാവികളും ഇതിൽ ഭാഗമായി, 26 ധാരണാപത്രങ്ങൾ ഒപ്പുവെക്കുകയും ചെയ്തു. സൗദി അറേബ്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ പങ്കാളിയാണ് ജപ്പാൻ. സൗദിയിലെ ആകെ നേരിട്ടുള്ള നിക്ഷേപങ്ങളിൽ ഏഴു ശതമാനം ജപ്പാന്റെ വിഹിതമാണ്.
ജപ്പാന്റെ 4,900 കോടി റിയാലിന്റെ നേരിട്ടുള്ള നിക്ഷേപത്തിൽ ഭൂരിഭാഗവും നിർമാണ മേഖലയിലാണ്. ജപ്പാനുമായുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 17,800 കോടി റിയാൽ ആയി ഉയർന്നിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 42.1 ശതമാനം വർധനവാണുണ്ടായത്. ഖനന, ധാതുവിഭവ മേഖകളിലെ വിതരണ ശൃംഖലയുടെ ആഗോള കേന്ദ്രമായി മിഡിൽ ഈസ്റ്റിനെ മാറ്റാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ജപ്പാൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16