Quantcast

സൗദിയിൽ ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചത് ജിദ്ദ വിമാനത്താവളം

150 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഒന്നാമതായി ജിദ്ദ വിമാനത്താവളം ഇടം പിടിച്ചത്

MediaOne Logo

Web Desk

  • Published:

    24 Aug 2024 8:05 PM GMT

സൗദിയിൽ ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചത് ജിദ്ദ വിമാനത്താവളം
X

റിയാദ്: സൗദിയിൽ ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചത് ജിദ്ദ വിമാനത്താവളം. അൽജൗഫ് പ്രവിശ്യയിലെ ഖുറിയാത്ത് എയർപോർട്ടാണ് സമയനിഷ്ഠയിൽ ഒന്നാമത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് പുറത്തു വിട്ടത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടേതാണ് റിപ്പോർട്ട്.

150 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഒന്നാമതായി ജിദ്ദ വിമാനത്താവളം ഇടം പിടിച്ചത്. രണ്ടാം സ്ഥാനത്ത് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. 50 ലക്ഷം മുതൽ 150 ലക്ഷം വരെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും, കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

20 ലക്ഷം മുതൽ 50 ലക്ഷം വരെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ജിസാനിലെ അഭ ഇന്റർനാഷണൽ എയർപോർട്ട് ഒന്നാം സ്ഥാനം നില നിർത്തി. 20 ലക്ഷം യാത്രക്കാർക്കു താഴെ ഉള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഖൈസുമ ഇന്റർനാഷണൽ എയർപോർട്ടാണ്. സമയനിഷ്ഠയിലും സ്ഥാനം മെച്ചപ്പെടുത്താൻ ഖൈസുമ വിമാനത്താവളത്തിനായിട്ടുണ്ട്. അൽജൗഫ് പ്രവിശ്യയിലെ ഖുറിയാത്ത് എയർപോർട്ടാണ് സമയനിഷ്ഠയിൽ ഒന്നാമതെത്തിയത്. ആഭ്യന്തര വിമാനത്താവളങ്ങളിലൊന്നാണ് ഖുറിയാത്ത് എയർപോർട്ട്.


TAGS :

Next Story