Quantcast

ജിദ്ദ എയർപോർട്ട് ഇനി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കും

70 ഇ- ഗേറ്റുകളാണ് ജിദ്ദ കിംഗ് അബ്ദുല്ല അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ഒരുക്കിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    25 Feb 2025 3:59 PM

ജിദ്ദ എയർപോർട്ട് ഇനി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കും
X

റിയാദ്: ജിദ്ദ വിമാനത്താവളത്തിൽ ഈ ഗേറ്റുകൾ പ്രവർത്തനക്ഷമമായി. എ ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വേഗത്തിലും സുഗമമായും ചെക് ഇൻ പൂർത്തിയാക്കാനാകും എന്നതാണ് ഇതിൻറെ പ്രത്യേകത. 70 ഈ-ഗേറ്റുകളാണ് ജിദ്ദ കിംഗ് അബ്ദുല്ല അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ഒരുക്കിയിട്ടുള്ളത്. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ വിമാനത്താവളത്തിലെ ഈ ഗേറ്റ് സേവനം ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് കാത്തിരിപ്പ് സമയം കൂടാതെ വേഗത്തിലും സുരക്ഷിതമായും നടപടികൾ പൂർത്തിയാക്കാൻ ആവുമെന്നതാണ് പ്രത്യേകത.

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഈ ഗേറ്റുകൾ പ്രവർത്തിക്കുക.ഒന്നേമുക്കാൽ ലക്ഷം യാത്രക്കാർക്ക് പ്രതിദിനം ഈ ഗേറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാനാകും. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിനും എക്സിക്യൂട്ടീവ് ഓഫീസുകൾക്കും ഇടയിൽ 70 ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പാസ്പോർട്ടും മുഖവും സ്കാൻ ചെയ്തു ഐഡന്റിറ്റി പരിശോധന നടത്തിയാണ് നടപടികൾ പൂർത്തിയാക്കുക. , ഈ ഗേറ്റ് നിലവിൽ വരുന്ന രാജ്യത്തെ മൂന്നാമത്തെ വിമാനത്താവളമാണ് ജിദ്ദ എയർപോർട്ട്. റമദാൻ ഹജ്ജ് സീസണുകളിൽ കൂടുതൽ യാത്രക്കാർ എത്തുന്നതിന്റെ മുന്നൊരുക്കമായാണ് പുതിയ സംരംഭങ്ങൾ.

TAGS :

Next Story