Quantcast

സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും സന്ദേശമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂനിറ്റി ഇഫ്‌താർ

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ, പ്രാദേശിക കൂട്ടായ്‌മകളുടെ ഭാരവാഹികളും കമ്മ്യൂനിറ്റി ഇഫ്‌താറിന്റെ ഭാഗമായി.

MediaOne Logo

Web Desk

  • Published:

    23 March 2025 9:05 AM

സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും സന്ദേശമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂനിറ്റി ഇഫ്‌താർ
X

ജിദ്ദ: മാനവ സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂനിറ്റി ഇഫ്‌താർ സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ, വിദ്യാഭ്യാസ, സംരഭക രംഗത്തെ പ്രതിനിധികൾ ഇഫ്‌താറിൽ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ, പ്രാദേശിക കൂട്ടായ്‌മകളുടെ ഭാരവാഹികളും കമ്മ്യൂനിറ്റി ഇഫ്‌താറിന്റെ ഭാഗമായി.

പരിപാടിയിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പൗരാവലിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് റമദാൻ സന്ദേശം നൽകി. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള സൂക്ഷ്‌മതയാണ് വ്രതം അനുഷ്ടിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ അസ്വസ്ഥപ്പെടുത്തുന്ന ലഹരിയുടെ കണ്ണികൾ തകർക്കാൻ ജിദ്ദ കേരള പൗരാവലിക്ക് കീഴിൽ ഒറ്റക്കെട്ടായി ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. ബീരാൻകുട്ടി കോയിസ്സൻ, ജലീൽ കണ്ണമംഗലം, സി.എച്ച് ബഷീർ, ഉണ്ണി തെക്കേടത്ത്, നവാസ് തങ്ങൾ എന്നിവർ വിവിധ വകുപ്പുകളുടെ ഏകോപനം നിർവ്വഹിച്ചു. ജിദ്ദ കേരള പൗരാവലി ഭാരവാഹികളായ സലാഹ് കാരാടൻ, മിർസാ ഷരീഫ്, വേണുഗോപാൽ അന്തിക്കാട്, അബ്ദുൽ ഖാദർ ആലുവ, ഷമീർ നദ്‌വി, റാഫി ബീമാപ്പള്ളി, അലി തേക്കുത്തോട്, നൗഷാദ് ചാത്തല്ലൂർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ സംഘടനാ പ്രതിനിധികൾക്ക് പരസ്‌പരം റമദാൻ ആശംസകൾ നേരാനുള്ള അവസരം കൂടിയായി പൗരാവലിയുടെ കമ്മ്യൂനിറ്റി ഇഫ്താർ മീറ്റ്.

TAGS :

Next Story