ജിദ്ദ സീസണ്‍2022; ഒരുക്കങ്ങള്‍ ആരംഭിച്ചു, ഉദ്ഘാടനം അടുത്ത മാസം
ജിദ്ദ സീസണ്‍2022 നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി നാഷണല്‍ ഈവന്റ് സെന്റര്‍ അറിയിച്ചു. രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ അടുത്ത മാസമാണ് ആരംഭിക്കുക.
ഒമ്പത് സോണുകളിലായി രണ്ടായിരത്തി എണ്ണൂറോളം വൈവിധ്യങ്ങളായ പ്രകടനങ്ങള്‍ പുതിയ സീസണിലുണ്ടാകും.
നമ്മുടെ മനോഹരമായ ദിനങ്ങള്‍ എന്ന തലക്കെട്ടില്‍ മെയ് മുതല്‍ ജൂണ് വരെ നീണ്ട് നില്‍ക്കുന്ന കലാ-വിനോദ-സാംസ്‌കാരിക പരിപാടികളാണ് ജിദ്ദ സീസണിന്റെ രണ്ടാം പതിപ്പിലുണ്ടാകുക.
ജിദ്ദയിലെ സൂപ്പര്‍ഡോം, അല്‍-ജൗഹറ സ്റ്റേഡിയം, ജിദ്ദ ജംഗിള്‍, ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ്, ജിദ്ദ പിയര്‍, പ്രിന്‍സ് മജിദ് പാര്‍ക്ക്, സിറ്റി വാക്ക്, അല്‍-ബലദ് എന്നീ ഒമ്പത് സോണുകളിലായി 2800 ഓളം പ്രോഗ്രാമുകളുള്‍ പുതിയ സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കും. കരിമരുന്ന് പ്രകടനങ്ങള്‍, കെ-പോപ്പ് പ്രകടനങ്ങള്‍, സയന്‍സ് ഫെസ്റ്റിവല്‍, ആനിമേഷന്‍ പ്രേമികള്‍ക്കായി കോമിക്-കോണ്‍ ഇവന്റ്, ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ രാജ്യത്തെ ഏറ്റവും വലിയ മൃഗശാല, റെസ്റ്റോറന്റുകള്‍, കഫേകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, അറബ്, അന്തര്‍ദേശീയ സംഗീത കച്ചേരികള്‍, നാടകങ്ങള്‍, സിനിമാ പ്രദര്‍ശനം, അന്താരാഷ്ട്ര കലാകാരന്മാരുടെ കലാവിരുന്നുകള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരിക്കും ജിദ്ദയുടെ രണ്ട് മാസം. ജിദ്ദ നഗരത്തെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമാക്കാനും ജിദ്ദ സീസണിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
Adjust Story Font
16