സൗദിയിലെ പ്രധാന ചരക്കുനീക്കകേന്ദ്രമാകാൻ ജിദ്ദ
മിഡിലീസ്റ്റിലെ ഏറ്റവും വലിയ ചരക്കു നീക്ക കേന്ദ്രമായി ജിദ്ദ ഇസ്ലാമിക് പോർട്ടിനെ മാറ്റുന്നതിനുള്ള കരാർ ഒപ്പു വെച്ചു. സൗദിയിലെ തുറമുഖ അതോറിറ്റിയും മെർസക് കമ്പനിയുമാണ് കരാർ ഒപ്പു വെച്ചത്. വിദേശികൾക്കടക്കം നിരവധി തൊഴിലവസരമാണ് ഇതുവഴി സൃഷ്ടിക്കുക.
ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് മേഖലയാണ് സ്ഥാപിക്കുക. തുറമുഖ അതോറിറ്റിയും സൗദി മെർസക് കമ്പനിയും 500 മില്യൻ റിയാലിന്റെ കരാറാണ് ഇതിനായി ഒപ്പുവെച്ചത്. ലോകത്തെ മുൻനിര ചരക്കു നീക്ക ഹബ്ബായി സൗദിയെ മാറ്റുമെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ നീക്കമാണിത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരക്കു നീക്കം ജിദ്ദയുമായി ബന്ധിപ്പിക്കും. 2500 തൊഴിലുകൾ ആദ്യ ഘട്ടത്തിൽ തന്നെ ലഭ്യമാകും. ചരക്കുകളുടെ സംഭരണം, തരം തിരിക്കൽ, ഇ കൊമേഴ്സ് ഉത്പന്നങ്ങളുടെ വിതരണം എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരിക്കും. 2030 ഓടെ ജിദ്ദ ഇസ്ലാമിക് പോർട്ടിനെ ലോകത്തെ മികച്ച പത്ത് തുറമുഖങ്ങളിൽ ഒന്നാക്കി മാറ്റുന്നതിന്റെ ഭാഗംകൂടിയാണ് കരാർ.
Adjust Story Font
16