Quantcast

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷ: മികച്ച വിജയം നേടി ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി

MediaOne Logo

Web Desk

  • Published:

    15 May 2024 6:46 AM GMT

Jubail International Indian School excels in CBSE 10th and 12th exams
X

ജുബൈൽ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയവുമായി ഇത്തവണയും ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ. സാദിയ ഫാത്തിമ സീതി(97.6), ഗായത്രി രവി (97), ഹരിഹരൻ പ്രഭു (96.8), ആയുഷി തുഷാർഭായ് പാട്യ (96.8), എ.യു. താഹിർ അലി സിദ്ദിഖി (96.8) എന്നിവർ സ്‌കൂൾ ടോപ്പർമാരായി. സാദിയ ഫാത്തിമ സീതി മലയാളത്തിൽ മുഴുവൻ മാർക്കും നേടി. 419 കുട്ടികളാണ് പരീക്ഷ എഴുതിയത്. 92 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.

പ്ലസ് ടു വിഭാഗത്തിലും സ്‌കൂൾ മികച്ച വിജയം നിലനിർത്തി. പരീക്ഷയെഴുതിയവരിൽ 99.25 ശതമാനം പേരും വിജയികളായി. മുഹമ്മദ് ഫവാസ് സാകിർ (96.4), മുഹമ്മദ് സാദ് അൻസാരി (96.2), ജനനി രാജേഷ് കുമാർ (96), സാറ ആരിഫ് (96) എന്നിവർ സയൻസ് സ്ട്രീമിൽ സ്‌കൂൾ ടോപ്പർമാരായി.

കിൻസ ആരിഫ് (95.8), എൻ.ഫൈസ (95.4), ഭൂമി മെഹുൽകുമാർ കാച്ചിയ (94.8) എന്നിവർ കൊമേഴ്സ് സ്ട്രീമിൽ സ്‌കൂൾ ടോപ്പർമാരായി. സാറ ആരിഫ് ഹോം സയൻസിൽ മുഴുവൻ മാർക്കും നേടി. 268 കുട്ടികളാണ് പരീക്ഷ എഴുതിയത്. 35 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.

ഉന്നത വിജയം നേടാൻ വിദ്യാർഥികൾക്ക് കഴിഞ്ഞതിന്റെ സന്തോഷം സ്‌കൂൾ അധികൃതർ പങ്കുവച്ചു. അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും പ്രിൻസിപ്പൽ ആർ.കെ. ആലംഗീർ ഇസ്ലാം അഭിനന്ദിച്ചു.

TAGS :

Next Story