Quantcast

കേളി മലാസ് ഏരിയ സംഘടിപ്പിക്കുന്ന'കരുതലും കാവലും' വെള്ളിയാഴ്ച

രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    14 Nov 2024 1:30 PM GMT

കേളി മലാസ് ഏരിയ സംഘടിപ്പിക്കുന്നകരുതലും കാവലും വെള്ളിയാഴ്ച
X

റിയാദ് : കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ സംഘടിപ്പിക്കുന്ന 'കരുതലും കാവലും' എന്ന ക്യാമ്പ് നവംബർ 15 വെള്ളിയാഴ്ച്ച നടക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും, രോഗനിർണയ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരിക്കും.

രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ നോർക്കയുമായി ബന്ധപ്പെട്ട ഐഡി രജിസ്‌ട്രേഷൻ, പ്രവാസിരക്ഷ ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ തുടങ്ങി പ്രവാസികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകും. കൂടെ മലാസിലെ നൂറാന പോളിക്ലിനിക്കുമായി സഹകരിച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ സൗജന്യ ആരോഗ്യ പരിശോധനയും വൈകിട്ട് 4 മണി മുതൽ ഡോക്ടർ അബ്ദുൾ അസീസ് ജീവിത ശൈലീ രോഗങ്ങളെകുറിച്ചും, ഡോക്ടർ കെ ആർ ജയചന്ദ്രൻ ആരോഗ്യ രംഗത്തെ കരുതലും കാവലും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും, പ്രാഥമിക മുൻകരുതലുകളെ കുറിച്ച് ഡോക്ടർ എൻ ആർ സഫീറും നടത്തുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും അരങ്ങേറും.

സൗജന്യമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നൗഫൽ : 053 862 9786, മുകുന്ദൻ : 050 944 1302, സിംനേഷ് : 056 975 6445, ഗിരീഷ് കുമാർ : 050 090 5913 എന്നിവരുമായി ബന്ധപെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു

TAGS :

Next Story