Quantcast

കേളി ഫുട്‌ബോൾ; യൂത്ത് ഇന്ത്യ - റിയൽ കേരള കലാശപ്പോരാട്ടം

MediaOne Logo

Web Desk

  • Updated:

    2024-10-13 11:30:02.0

Published:

13 Oct 2024 11:28 AM GMT

കേളി ഫുട്‌ബോൾ; യൂത്ത് ഇന്ത്യ - റിയൽ കേരള കലാശപ്പോരാട്ടം
X

റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്‌ "മിന - കേളി സോക്കർ 2024"ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ് സി റിയൽ കേരള എഫ് സിയുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന വാശിയേറിയ സെമി ഫൈനൽ മത്സരങ്ങളിൽ യൂത്ത് ഇന്ത്യ എഫ് സി - ലാന്റേൺ എഫ് സിയേയും, റിയൽ കേരള എഫ് സി - അൽഖർജ് നൈറ്റ് റൈഡേഴ്‌സിനെയും പരാജയപ്പെടുത്തി. യൂത്ത് ഇന്ത്യ എഫ് സി - ലാന്റേൺ എഫ് സിയുമായി ഏറ്റുമുട്ടിയ ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. ഗോൾകീപ്പർ ഷാമിൽ സൽമാന്റെ മികവിലാണ് യൂത്ത് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. മൽസരത്തിലുടനീളം ആക്രമിച്ചു കളിച്ച ലാന്റേൺ എഫ് സിയുടെ നിരവധി ആക്രമണങ്ങളാണ് ഗോൾകീപ്പർ തടഞ്ഞത്. ഷൂട്ടൗട്ടിൽ മൂന്ന് ഷൂട്ടുകൾ ഗോൾകീപ്പർ തടുത്തു. യൂത്ത് ഇന്ത്യയുടെ നാലാമത് അവസരം പുറത്തേക്ക് പോയി. ആദ്യ സെമിയിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യയുടെ ഗോൾകീപ്പർ ഷാമിൽ സൽമാനെ തിരഞ്ഞെടുത്തു.

റിയൽ കേരള എഫ് സി - അൽഖർജ് നൈറ്റ് റൈഡേഴ്‌സുമായി മാറ്റുരച്ച രണ്ടാം സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റിയൽ കേരള എഫ്‌സി വിജയിച്ചു. കളിയുടെ രണ്ടാം മിനുട്ടിൽ റിയൽ കേരളയുടെ പതിനൊന്നാം നമ്പർ താരം ഷഹജാസ് നേടിയ ഒരു ഗോളിന് മുന്നിട്ടു നിന്നു. ഇരുപതാം മിനുട്ടിൽ നൈറ്റ് റൈഡേഴ്‌സിന്റെ ഏഴാം നമ്പർ താരം സാബിർ ഗോൾ തിരിച്ചടിച്ചെങ്കിലും 38ആം മിനുട്ടിൽ നജീബും അതിക സമയത്ത് ഷഹജാസും നേടിയ ഗോളുകളിലൂടെ റിയൽ കേരള ഫൈനൽ ബെർത്ത് ഉറപ്പിച്ചു.രണ്ടാം സെമിയിലെ മികച്ച കളിക്കാരനായി രണ്ടുഗോളുകൾ നേടിയ ഷഹജാസിനെ തിരഞ്ഞെടുത്തു

Next Story