Quantcast

കേരള എഞ്ചിനീയര്‍ ഫോറം ദമ്മാം ഘടകം രൂപീകരിച്ചു

MediaOne Logo

Web Desk

  • Published:

    14 Jun 2023 5:25 PM GMT

Kerala Engineers Forum Dammam component
X

കേരള എഞ്ചിനീയര്‍ ഫോറം ദമ്മാം ഘടകം രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'എഞ്ചിനീയേഴ്‌സ് സമ്മിറ്റ് 2023' എന്ന പേരില്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും.

ദമ്മാം റോസ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ജൂണ്‍ 16 ഉച്ചക്ക് ശേഷം വിവിധ പരിപാടികളോടെ സംഗമം നടക്കും. ഖോനൈനി പ്രോജക്ട്‌സ് ഡയറക്ടര്‍ സമീല്‍ ഹാരിസ്, ഓറിയോണ്‍ എഡ്ജ് സിഇഒ റഷീദ് ഉമര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

ജിദ്ദ കേന്ദ്രീകരിച്ച് 1998ല്‍ രൂപംകൊണ്ട മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനിയര്‍ ഫോറം കെ.ഇ.ഫി പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ദമ്മാമില്‍ ചാപ്റ്റര്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം റിയാദില്‍ ചാപ്റ്റര്‍ രൂപീകരിച്ചിരുന്നു. ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന കെഇഫ് ടെക്‌നിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഷെയറിങ്, പ്ലേസ്‌മെന്റ് സെല്ല്, കലാ കായികം പോഷണം, സോഷ്യല്‍ ഗാതറിങ് തുടങ്ങിയവയവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും.

സൗദി അറേബ്യയുടെ സമൂല മാറ്റം വളരെ പ്രതീക്ഷ നല്‍കുന്നതായും അതിനെ കൃത്യമായി ഉപയോഗപ്പെടുത്തുവാന്‍ പുതുതായി വരുന്ന എഞ്ചിനീയര്‍മാരെ സജ്ജമാക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ജൂണ്‍ 16 ന് നടക്കുന്ന മീറ്റില്‍ കെ ഇ ഫ് ദമ്മാം എക്‌സിക്യൂട്ടീവ് ജനറല്‍ ബോഡി തിരഞ്ഞെടുപ്പ് നടക്കും. അഫ്താബ് റഹ്മാന്‍, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈര്‍, സയ്ദ് പനക്കല്‍, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അന്‍സാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story