കേരള എഞ്ചിനീയേഴ്സ് ഫോറം പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കേരള എഞ്ചിനീയേഴ്സ് ഫോറം കിഴക്കൻ മേഘലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിന്റർ ഫെസ്റ്റും പുതുവൽസരാഘോഷവും വിപുലമായി സംഘടിപ്പുച്ചു.
കെ.ഇ.ഫ് വൈസ്പ്രസിഡൻറ് ഖദീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കിഴക്കൻ മേഖലയിലെ മലയാളി എഞ്ചിനീയർമാരുടെ പരസ്പരം ബന്ധങ്ങൾ ഈട്ടി ഉറപ്പിക്കാനും സാങ്കേതിക അറിവുകളെ കൈമാറ്റം ചെയ്യുന്നതിനും ഇത്തരം പരിപാടികൾക്കും കൂട്ടായ്മകൾക്കും സാധിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതാണെന്ന് ടീച്ചർ അനുസ്മരിച്ചു.
കൂടുതൽ മലയാളി എഞ്ചിനീയർമാരിലേക്ക് ഫോറത്തിന്റെ പരിപാടികൾ എത്തിക്കാനുള്ള സമഗ്ര പരിപാടിയുമായി മുന്നോട്ട് പോവുകയാണെന്ന് സ്വാഗത പ്രഭാഷകൻ ജനറൽ സെക്രട്ടറി അഫ്താബ് വാഴക്കാട് അറിയിച്ചു.
നേരത്തെ നടന്ന എക്സ്ക്കോം സംഗമത്തിന് പ്രസിഡൻറ് അഫ്താബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എഫ്ന്റെ സംഘടനാ ദൗത്യവും വിശാലമായ ഉദ്ദേശ്യങ്ങളും സമഗ്രമായി പ്രസിഡൻറ് അവതരിപ്പിച്ചു. സംഘടനയുടെ ഉദ്ദേശ്യങ്ങളുടെ പ്രധാന സ്തംഭങ്ങളായ വ്യക്തിഗത വികസനം, പ്രൊഫഷണൽ വികാസം, തൊഴിൽ തേടല്‍, പ്രൊഫഷണൽ നെറ്റ്വർക്കിങ്ങ്, സമൂഹ ക്ഷേമപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ എല്ലാ മെമ്പർമാരുടെയും നിസ്വാർത്ഥമായ സഹകരണവും അഭ്യർഥിച്ചു.
സംഗമത്തിൽ അടുത്ത ഒരു വർഷത്തെ പ്രോഗ്രാമുകൾ വിവിധ സബ് കമ്മറ്റി സെക്രട്ടറിമാർ വിഷദീകരിച്ചു. പുതുതായി മേഘലയിൽ എത്തിപ്പെടുന്ന എഞ്ചിനീയറിങ് ബിരുദ ധാരികൾക്ക് വേണ്ട ദിശാബോധം നൽകുന്ന വിവിധ പ്രോഗ്രാമുകൾ ഫോറത്തിന്റെ കീഴിൽ ഈ വർഷത്തിൽ നടക്കുന്നതാണ്.
കൂടാതെ നിലവിൽ ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് കരിയർ ഡവലപ്പ്മെന്റ് പ്രോഗ്രാമുകൾ, പൊതുവെ അംഗങ്ങൾക്ക് സാമ്പത്തിക അച്ചടക്ക പ്രോഗ്രാമുകൾ, ഫെസ്‌റ്റ്‌വെൽ, പ്രോഗ്രാമുകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, പബ്ലിക് പ്രോഗ്രാമുകൾ , കലാ കായിക പ്രോഗ്രാമുകൾ എന്നിവയെല്ലാം ഫോറത്തിന്റെ കീഴിൽ പുതുവർഷത്തിൽ നടത്തപ്പെടുന്നതാണന്ന് സംഘാടകർ അറിയിച്ചു.
പുതുവൽസരാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾക്കും കുടുബങ്ങൾ, കുട്ടികൾ എന്നിവർക്കെല്ലാം വിവിധ പരിപാടികൾ നടത്തി. കലാകായിക മൽസരത്തിൽ ടീം ജുബൈൽ ഓവറോൾ ചാമ്പ്യൻമാരായി. വിജയികൾക്ക് വൈസ് പ്രസിഡൻറ് ഷഫീഖ്, ട്രഷറർ അജ്മൽ എന്നിവർ സമ്മാന ദാനം നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ റഷീദ്, റജീഷ്, ദിൽജോ, മുബഷിർ, കാമിൽ,സഞ്ചീത എന്നിവർ നിയന്ത്രിച്ച പ്രോഗ്രാമിന് മീഡിയ ഹെഡ് കാമിൽ ഹാരിസ് നന്ദിപറഞ്ഞു.
Adjust Story Font
16