Quantcast

കേരള മലയാളം മിഷൻ-കുട്ടി മലയാളം ക്ലബ്ബ് സൗദിയിലും ആരംഭിച്ചു

ജിദ്ദയിലെ അൽ ഹുദ മദ്രസയിലാണ് കുട്ടി മലയാളം ക്ലബ്ബിന്റെ ആദ്യ ചാപ്റ്റർ രൂപീകരിച്ചത്

MediaOne Logo

Web Desk

  • Published:

    3 Jun 2024 2:56 PM GMT

കേരള മലയാളം മിഷൻ-കുട്ടി മലയാളം ക്ലബ്ബ് സൗദിയിലും ആരംഭിച്ചു
X

ജിദ്ദ: കേരള മലയാളം മിഷന് കീഴിലെ കുട്ടി മലയാളം ക്ലബ്ബിന് സൗദിയിലും തുടക്കമായി. ജിദ്ദയിലെ അൽ ഹുദ മദ്രസയിലാണ് കുട്ടി മലയാളം ക്ലബ്ബിന്റെ ആദ്യ ചാപ്റ്റർ രൂപീകരിച്ചത്. മലയാള ഭാഷക്ക് ആഗോള പ്രചാരം നൽകുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ചതാണ് മലയാളം മിഷൻ. ഇതിന് കീഴിൽ കുട്ടി മലയാളം പദ്ധതിയുടെ ഭാഗമായുള്ള സൗദിയിലെ ആദ്യത്തെ മലയാളം ക്ലബ്ബാണ് ശറഫിയ്യയിലെ അൽഹുദ മദ്റസയിൽ രൂപീകരിച്ചത്.

ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട കുട്ടി മലയാളം ക്ലബ് വെർച്വൽ മീഡിയ പ്ലാറ്റ്'ഫോം വഴി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ രക്ഷാധികാരി ഷിബു തിരുവനന്തപുരം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച കവിത, പ്രസംഗം തുടങ്ങിയ വിവിധ പഠന വിനോദ പരിപാടികൾ ശ്രദ്ധേയമായി. കവിതകളും പഴഞ്ചൊല്ലുകളും പാടി പറഞ്ഞ് ഹംസ മദാരി കുട്ടികളുമായി സംവദിച്ചു. നിഷ നൗഫൽ, റഫീഖ് പത്തനാപുരം,സുവിജ സത്യൻ, അബ്ദുൽ ഗഫൂർ വളപ്പൻ, ബഷീർ വള്ളിക്കുന്ന് അൻവർ കടലുണ്ടി തുടങ്ങി സാംസ്‌കാരിക മേഖലയിലെ നിരവധി പേർ സംസാരിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ ഭാരവാഹി സലാഹ് കാരാടൻ അധ്യക്ഷനായിരുന്നു.

TAGS :

Next Story