ഈദ് അവധി; കിങ് ഫഹദ് കോസ് വേ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കും
ഈദ് അവധിക്കാലത്ത് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സൗദി-ബഹ്‌റൈന്‍ അതിര്‍ത്തി പങ്കിടുന്ന കിങ് ഫഹദ് കോസ് വേ പാലം പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു.
സൗദിയിയുടേയും ബഹ്റൈന്റേയും ഇരുഭാഗങ്ങളില്‍നിന്നുമുള്ള 146 പാസ്പോര്‍ട്ട്-കസ്റ്റംസ് ബൂത്തുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. പുറമേ, അംഗവൈകല്യമുള്ളവര്‍ക്കുള്ള പ്രത്യേക ട്രാക്ക് ഉള്‍പ്പെടെ എല്ലാ ട്രാക്കുകളിലൂടെയും വാഹനങ്ങള്‍ കടത്തിവിടുമെന്നും ഫൗണ്ടേഷന്‍ വിശദീകരിച്ചു.
അറ്റകുറ്റപ്പണി, ശുചീകരണ സംഘങ്ങള്‍, മൂവ്മെന്റ് ഫോളോ-അപ്പ് റൂമുകള്‍, കോഡിനേഷന്‍ സംഘം, സെക്യൂരിറ്റി-സേഫ്റ്റി മാനേജ്മെന്റ് തുടങ്ങിയവയെല്ലാം പൂര്‍ണ്ണ ശേഷിയോടെ തന്നെ പ്രവര്‍ത്തിക്കും. റമദാനിലെ അവസാന രാത്രിയിലും ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളിലും കോസ്‌വേയിലൂടെയുള്ള യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകാനാണ് സാധ്യത.
Adjust Story Font
16