റിയാദിലെ കിങ് സൽമാൻ പാർക് പദ്ധതി സുപ്രധാന ഘട്ടത്തിലേക്ക്; പ്രധാന ഭാഗം ഈ വർഷം തുറക്കും
ലോകത്തിലെ വലിയ ആർട്ട് മ്യൂസിയങ്ങളിലൊന്നും ഇവിടെ നിർമാണം പൂർത്തിയാക്കുന്നുണ്ട്.
റിയാദ്: സൗദിയിലെ കിങ് സൽമാൻ പാർക് പദ്ധതി പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. റിയാദിലൊരുക്കുന്ന പദ്ധതി ഏറ്റവും വലിയ നഗര പാർക്കുകളിൽ ഒന്നായിരിക്കും. ഇതിന്റെ നിർമാണത്തിന്റെ പുതിയ ദൃശ്യങ്ങൾ അധികൃതർ ഇന്ന് പുറത്ത് വിട്ടു. റിയാദ് നഗരത്തിന് നടുവിലാണ് കിങ് സൽമാൻ പാർക് ഒരുക്കുന്നത്. 2019ൽ പ്രഖ്യാപിച്ച പദ്ധതിക്ക് കഴിഞ്ഞ വർഷത്തോടെയാ്ണ് വേഗത വന്നത്. റിയാദിലെ എയർബേസ് നിലനിന്ന ഭാഗമാണ് പദ്ധതി പ്രദേശം. ഈ വർഷം പാർക്കിന്റെ പ്രധാന ഭാഗം തുറക്കാനാണ് നിലവിൽ ശ്രമം.
ന്യൂയോർക്കിലെ സെൻട്രൽ പാർക്കിനേക്കാൾ അഞ്ചിരട്ടി വലിപ്പത്തിലാണ് പദ്ധതി. റിയാദ് മെട്രോയുടെ അഞ്ച് ലൈനുകൾ പദ്ധതി പ്രദേശം വഴി കടന്നു പോകും. സൗദിയിലെ ഏറ്റവും നീളമുള്ള റോഡ് ടണലും ഈ പ്രദേശത്താണ് കടന്നു പോകുന്നത്. താഴ്വരകളും പച്ചപ്പും മലയോരവുമുള്ള തീമിലാണ് പാർക്ക് നിർമിക്കുന്നത്. ലോകത്തിലെ വലിയ ആർട്ട് മ്യൂസിയങ്ങളിലൊന്നും ഇവിടെ നിർമാണം പൂർത്തിയാക്കുന്നുണ്ട്. ആയിരം കോടി ഡോളറാണ് പ്രതീക്ഷിക്കുന്ന ചിലവ്. മലയാളികടക്കം ആയിരങ്ങൾ പദ്ധതിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
Adjust Story Font
16