Quantcast

കിങ് സല്‍മാന്‍ റിലീഫ് സെന്ററും സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ

സൗദിയുടെ വിഷന്‍2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളിലും സഹകരണം ഉറപ്പാക്കും

MediaOne Logo

Web Desk

  • Published:

    4 Jan 2022 1:02 PM GMT

കിങ് സല്‍മാന്‍ റിലീഫ് സെന്ററും സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ
X

റിയാദ്: കിങ് സല്‍മാന്‍ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍, സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനുമായി(സാബിക്ക്) പല മേഖലകളിലും ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി സംയുക്ത സഹകരണ കരാറിലെത്തി.

സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് അഫേയഴ്സ് അസി. ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. സലാഹ് ബിന്‍ ഫഹദ് അല്‍ മസ്റുവും സാബിക്ക് പെട്രോകെമിക്കല്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദു റഹ്‌മാന്‍ ബിന്‍ സാലിഹ് അല്‍ ഫഖിഹുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. റിയാദാണ് സാബിക്കിന്റെ ആസ്ഥാനം.

ഇരു കക്ഷികളും തമ്മിലുള്ള സുസ്ഥിര ഏകോപനം, വെത്യസ്ത മേഖലകളിലെ സംയുക്ത നിലപാടുകളും പ്രവര്‍ത്തനങ്ങളും, സാമൂഹിക ഉത്തരവാദിത്തങ്ങള്‍, വിദ്യാഭ്യാസം, സന്നദ്ധസേവനം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇരുകൂട്ടരും സഹകരിച്ച് പ്രവര്‍ത്തിക്കും. സൗദിയുടെ വിഷന്‍2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളിലും സഹകരണം ഉറപ്പാക്കും.

TAGS :

Next Story