Quantcast

കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ സെമിനാർ സംഘടിപ്പിച്ചു

തെരഞ്ഞെടുപ്പ് കാലത്ത് ഫാസിസ്റ്റ് അജണ്ടകളെയും അപനിർമിതി പ്രചരണങ്ങളെയും കരുതിയിരിക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    9 April 2024 8:12 PM GMT

KMCC Dammam Malappuram District Committee organized an election campaign seminar
X

ദമ്മാം: കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ വിചാരം എന്ന തലക്കെട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ സെമിനാർ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഫാസിസ്റ്റ് അജണ്ടകളെയും അപനിർമിതി പ്രചരണങ്ങളെയും കരുതിയിരിക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.

വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ആഗതമായിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളും മതേതര സമൂഹവും രാഷ്ട്രീയ പാർട്ടികളും അതീവജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്. രാജ്യത്തെ ദേശീയ മാധ്യമങ്ങൾ ബി.ജെപിയുടെയും സംഘ്പരിവാരത്തിന്റെയും കുഴലൂത്ത്കാരായി മാറി. ഭരണകൂടവിധേയത്വം മാത്രമാണ് ഇവരുടെ അജണ്ട. തരെഞ്ഞെടുപ്പ് കാലത്ത് പോലും മാധ്യമങ്ങൾ അവരുടെ ധർമ്മം നിർവ്വഹിക്കാൻ തയ്യാറാകുന്നില്ലെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

കെ.എം.സി.സി പ്രവിശ്യ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് കൊടുവള്ളി സെമിനാർ ഉൽഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരായ മുജീബ് കളത്തിൽ, പി.ടി അലവി, അശ്രഫ് ആളത്ത്, പ്രവീൺ വല്ലത്ത് എന്നിവരും രാഷ്ട്രീയ രംഗത്തുള്ളവരും സംസാരിച്ചു. മാലിഖ് മഖ്ബൂൽ വിഷയവതരണം നടത്തി. കെ.പി ഹുസൈൻ, ആലികുട്ടി ഒളവട്ടൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. തുടർന്ന് സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. സഹീർ മുസ്ല്യാരങ്ങാടി, ബഷീർ ആലുങ്ങൽ, ഷബീർ തേഞ്ഞിപ്പലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story