Quantcast

സി.എച്ച് സെന്ററുകൾക്ക് കെ.എം.സി.സി 75 ലക്ഷം രൂപ കൈമാറി

ഏകീകൃത ഫണ്ട് സമാഹരണത്തിൽ ലഭിച്ച 75 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

MediaOne Logo

Web Desk

  • Published:

    26 Jun 2024 11:38 AM GMT

KMCC handed over Rs.75 lakhs to CH centers
X

റിയാദ്: കാരുണ്യ സേവന വഴിയിൽ കെഎംസിസി വീണ്ടും വിസ്മയം തീർക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സി.എച്ച് സെന്റർ ചാപ്റ്റർ കമ്മിറ്റികളുടെയും ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോടെ സി.എച്ച് സെന്ററുകൾക്ക് വേണ്ടി നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിൽ ലഭിച്ച 75 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. സഹജീവി സ്‌നേഹം കൊണ്ടും ആർദ്രമായ മനസ്സ് കൊണ്ടും കെഎംസിസി രൂപപ്പെടുത്തിയ സംസ്‌കാരം അനുകരണീയമാണ്. പ്രവാസ മണ്ണിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്ത് നിർത്താൻ എല്ലാ കാലത്തും മുന്നിൽ നിന്ന പ്രസ്ഥാനമാണ് കെഎംസിസി. മുസ്ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളും ആശുപത്രികളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്ററുകൾ പാവപ്പെട്ട ജനങ്ങൾക്ക് നൽകുന്ന ആശ്വാസം മഹത്തരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ്, മരുന്ന്, ലബോറട്ടറി, സൗജന്യ ഭക്ഷണം, ആബുലൻസ് സേവനം, ഫിസിയോ തെറാപ്പി, താമസ സൗകര്യം തുടങ്ങി വിവിധ സേവനങ്ങൾ സി.എച്ച് സെന്ററുകൾ നൽകി വരുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, മഞ്ചേരി തുടങ്ങി കേരളത്തിൽ പ്രവർത്തിക്കുന്ന 21 സി.എച്ച് സെന്ററുകൾക്ക് വേണ്ടിയാണ് കെഎംസിസി ഫണ്ട് കൈമാറിയത്.

ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ജലീൽ തിരൂർ, നാസർ മാങ്കാവ്, ഷാഫി മാസ്റ്റർ തുവ്വൂർ, വിവിധ കെഎംസിസി ഘടകങ്ങളിലെ ഭാരവാഹികളായ മജീദ് മണ്ണാർമല, നൗഫൽ തിരൂർ, ജുനൈദ് താനൂർ, വാഹിദ് കൊടക്കാട്, സൈദലവി മഞ്ചേരി, ശറഫുദ്ധീൻ തേഞ്ഞിപ്പാലം, മഹ്റൂഫ് താനൂർ, സൈദലവി തിരൂർ എന്നിവർ പങ്കെടുത്തു.

TAGS :

Next Story