കുവൈത്തില്‍ ട്രാഫിക് പിഴ അടക്കാത്ത വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയേക്കും
ഗതാഗത നിയമലംഘനത്തിനുള്ള പിഴയിനത്തില്‍ സര്‍ക്കാറിന് ലഭിക്കാനുള്ളത് 15 ലക്ഷം ദീനാറിലധികമാണ്. വിദേശികള്‍ പിഴയടക്കാതെ നാടുവിട്ട വകയില്‍ സര്‍ക്കാറിന് ലക്ഷക്കണക്കിന് ദീനാറിന്റെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കുവൈത്തില്‍ ട്രാഫിക് പിഴ അടക്കാത്ത വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. മറ്റു ഗള്‍ഫ് നാടുകളില്‍ നടപ്പാക്കിയ പരിഷ്‌കരണം കുവൈത്തിലും നടപ്പാക്കണമെന്ന ഗാതാഗത വകുപ്പിന്റെ ശിപാര്‍ശ ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടമെന്റ് ആണ് ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹിന് ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത്. പിഴ അടക്കാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്ന കാര്യവും ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
ഗതാഗത നിയമലംഘനത്തിനുള്ള പിഴയിനത്തില്‍ സര്‍ക്കാറിന് ലഭിക്കാനുള്ളത് 15 ലക്ഷം ദീനാറിലധികമാണ്. വിദേശികള്‍ പിഴയടക്കാതെ നാടുവിട്ട വകയില്‍ സര്‍ക്കാറിന് ലക്ഷക്കണക്കിന് ദീനാറിന്റെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിഴ അടക്കാത്തതിന് 40000 വിദേശികള്‍ക്കെതിരെ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ ഭൂരിപക്ഷവും നാടുവിടുകയായിരുന്നു. വലിയ സംഖ്യ അടക്കേണ്ടവരാണ് നാടുവിട്ടത്. ഇത്തരം ആളുകള്‍ക്ക് നാടുവിടാന്‍ സൗകര്യം ചെയ്തുകൊടുത്തവരെ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നഷ്ടപ്പെട്ട സംഖ്യ വസൂലാക്കാനാവശ്യമായ തുടര്‍നടപടികള്‍ നീതിന്യായ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഓഡിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു ഈ പശ്ചാത്തലത്തിലാണ് നിയമ പരിഷ്‌കരണത്തിന് മന്ത്രാലയം ഒരുങ്ങുന്നത്.
Adjust Story Font
16